കക്കയം ടൗണിൽ യുഡിഎഫ് റോഡ് ഷോ നടത്തി
കൂരാച്ചുണ്ട്: കക്കയം യു ഡി എഫ് കമ്മിറ്റി കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഉള്ളിയേരി ഡിവിഷൻ സ്ഥാനാർത്ഥി റീമ മറിയം കുന്നുമ്മലിനെ ആനയിച്ച് റോഡ് ഷോ നടത്തി. വാർഡിലെ വോട്ടർമാരെ വീട്ടിൽ പോയി കണ്ടും, കക്കയം ക്രിസ്ത്യൻ ദേവാലയത്തിൽ കുർബാനക്ക് ശേഷം മടങ്ങുന്ന വിശ്വാസികളെ നേരിൽ കണ്ടും, വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ചും വോട്ടഭ്യർത്ഥന നടത്തി. നിസാർ ചേലേരി, കാവിൽ പി മാധവൻ, മുനീർ അമ്മാൻകുന്നേൽ, ആന്ദ്രൂസ് കട്ടിക്കാന, ഡാർലി അബ്രഹാം, ഹഫ്‌സത്ത് പുഴക്കിലിടത്ത്, സാദിഖ് ഓണാട്ട്, ജെറിൻ കുര്യാക്കോസ്, മറ്റു കൂരാച്ചുണ്ട് ലീഗ് നേതാക്കൾ തുടങ്ങിയവർ അനുഗമിച്ചു.

Comments
Post a Comment