ആവേശത്തിരയിളക്കി ചക്കിട്ടപാറയിൽ റോഡ് ഷോ.
ചക്കിട്ടപാറ: സത്യപ്രതിജ്ഞയ്ക്ക് ശേഷം 11 മണിക്ക് ചക്കിട്ടപാറ പഞ്ചായത്തിലെ യുഡിഎഫ് ജനപ്രതിനിധികളെയും ബ്ലോക്കിലേക്ക് ജയിച്ച ജനപ്രതിനിധിയെയും പെട്രോൾ പമ്പിനു സമീപത്ത് നിന്നു വാദ്യ മേളങ്ങളുടെ അകമ്പടിയോടെ നൂറുകണക്കിനു യുഡിഎഫ് പ്രവർത്തകർ സമ്മേളന വേദിയി ലേക്ക് സ്വീകരിച്ച് റോഡ്ഷോ നടത്തി. സ്വീകരണ ചടങ്ങ് പഞ്ചാ യത്ത് ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ ഷാഫി പറമ്പിൽ എം പി സമ്മേളനം ഉദ്ഘാടനം ചെയ്തു.
ജയിച്ചേ തീരുവെന്ന് ഉറപ്പിച്ച യുഡിഎഫുകാരെല്ലാം പ്രചരണത്തിന് കൈയ്മെയ് മറന്നിറങ്ങി. തർക്കങ്ങൾ ഇല്ലാതെ സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാക്കാൻ മണ്ഡലം പ്രസിഡൻ്റ് റെജി കൊച്ചേരി എടുത്ത അധ്വാനം വളരെ വലുതാണ്. സംഘടനാ ശക്തിയില്ലാത്തയിടത്ത് പോലും കൂട്ടമായി വോട്ട് തേടി വീടുകയറി. അക്ഷരാര്‍ത്ഥത്തിൽ കടുത്ത പോരാട്ടമായിരുന്നു ചക്കിട്ടപാറയിൽ യുഡിഎഫ് കാഴ്ച വച്ചത്. ഇടതു കോട്ടയിൽ ചുരുങ്ങിയ വോട്ടിന് തോറ്റ് പോയ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് പോലും ആഹ്ലാദിക്കാൻ കഴിയുന്ന മിന്നും ജയം ചക്കിട്ടപാറയിൽ മുന്നണി നേടി.
ലാത്തിയേക്കാൾ കരുത്ത് വോട്ടിനുണ്ടെന്നും അധികാരത്തേക്കാൾ ശക്തി ജന ങ്ങൾക്കുണ്ടെന്നും ബാലറ്റിലൂടെ തെളിയിച്ചിരിക്കുകയാണെന്നും എളിമ നയമാക്കി കൂടുതൽ ആർജവത്തോടെ കർമ നിരതരാവണമെന്നും ഷാഫി പറമ്പിൽ എംപി പറഞ്ഞു.
ചക്കിട്ടപാറ പഞ്ചായത്തി ൽ 20 വർഷത്തിനുശേഷം അധികാരം പിടിച്ച യുഡിഎഫ് അംഗങ്ങളുടെ സമ്മേളനം ഉദ്ഘാടനം സംസാരിക്കുകയായിരുന്നു ഷാഫി പറമ്പിൽ എം പി.
കർഷകരും തൊഴിലാളികളും ഉൾപ്പടെ സാമാന്യജന സമൂഹ ത്തിന് ക്ഷേമം ഉറപ്പുവരുത്തുന്ന ഭരണമാണ് യുഡിഎഫ് കാഴ്‌ച വയ്ക്കുകയെന്ന് റെജി കൊചേരി പറഞു
മണ്ഡലം പ്രസിഡൻ്റ് റെജി കേച്ചേരി, വാസു മാഷ്, ബാബു കൂനംന്തടം, കെ ജോസുകുട്ടി,പി എം ജോർജ് , പാപ്പച്ചൻ കൂനംന്തടം, ഗിരിജ ശശി, ആവള ഹമീദ്,രാജീവ് തോമസ്,ജോർജ്ജ് മുക്കള്ളിൽ, ജെയിൻ ജോൺ, പി കെ രാകേഷ്, ജിതേഷ് മുതുകാട്, മോളി ആയിത്തമറ്റം, രാജീവ് തോമസ്, കെ.കെ.വിനോദൻ, ഷിനോജ് വീട്ടിയുള്ള പറമ്പിൽ, ബെന്നി കുറുമുട്ടം, ജോസ് ചെറുവള്ളിയിൽ, ജിൻസി മനോജ് , ഗിരീഷ് കോമചങ്കണ്ടി, ജിനിഷ് കല്ലും പുറത്ത് , ബിന്ദു ബാലകൃഷ്ണൻ, കോടേരി മൊയ്‌തീ, ബാബു പള്ളിക്കൂടം, ലിജി ഷിജു തുടങ്ങിയവർ സംസാരിച്ചു.

Comments
Post a Comment