കുളത്തുവയൽ സെന്റ് ജോർജ് ഹൈസ്കൂളിൽ വാട്ടർ ഫ്യൂരിഫയർ നൽകി
കുളത്തുവയൽ: കുളത്തുവയൽ സെന്റ് ജോർജ് ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി പേരാമ്പ്ര റോട്ടറി ക്ലബ് വാട്ടർ ഫ്യൂരിഫയർ നൽകി. പേരാമ്പ്ര റോട്ടറി ക്ലബ് സെക്രട്ടറി റജി തോമസ് ഉദ്ഘാടനം നിർവ്വഹിച്ചു. പ്രധാനധ്യാപകൻ ഫ്രാൻസിസ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
പേരാമ്പ്ര റോട്ടറി ക്ലബ് അംഗങ്ങളായ വി.സി നാരായണൽ നമ്പ്യാർ, ഗിരീഷ് കുമാർ മഹിമ, സി.എം വിജയൻ, ജോഷി മണി കൊമ്പോൽ, പി.പി രാജ ബാലൻ, സി.സി രജീഷ് എന്നിവരും അധ്യാപകരായ ലൈസമ്മ മാത്യു, സിസ്റ്റർ സാലി ജോൺ, ലിൻസി ജോർജ്, പിടിഎ പ്രസിഡണ്ട് വി.ഡി പ്രേംരാജ് തുടങ്ങിയവർ സംസാരിച്ചു. ഫാദർ രാജേഷ് നന്ദിയും പറഞ്ഞു

Comments
Post a Comment