ബ്രൗൺ ഷുഗറുമായി ആസാം സ്വദേശിയെ പെരുവണ്ണാമൂഴി പോലീസ് പിടികൂടി

 




പെരുവണ്ണാമൂഴി : കുറ്റ്യാടി കേന്ദ്രീകരിച്ച് ആവശ്യക്കാർക്ക് ബ്രൗൺഷുഗർ എത്തിച്ച് വിതരണം ചെയ്ത് വന്നിരുന്ന ആസാം സ്വദേശിയായ യുവാവ് പോലീസിൻ്റെ പിടിയിൽ. കുറ്റ്യാടിയിൽ മുമ്പ്  താമസിച്ചിരുന്ന ഇപ്പോൾ കിഴക്കൻ പേരാമ്പ്ര വിളയാട്ടു കണ്ടിമുക്ക് എന്ന സ്ഥലത്ത് താമസിക്കുന്ന ആസാം നാഗോൺ സ്വദേശി അബ്ദുൾ റോഹിം എന്നയാളാണ് പെരുവണ്ണാമൂഴിയിൽ  പോലീസിൻ്റെ പിടിയിലായത്.  ഇയാളിൽ നിന്ന് 3 ബോട്ടിലുകളിലായി സൂക്ഷിച്ച  220 മില്ലിഗ്രാം ബ്രൗൺ ഷുഗറും  കണ്ടെടുത്തു. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ  പെരുവണ്ണാമൂഴി  എസ് ഐ ജിഷ്ണുവിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും, പേരാമ്പ്ര ഡിവൈസ്പി രാജേഷിൻ്റെ കീഴിലുള്ള  സ്ക്വാഡിലെ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വിനീഷ് ടി, സിഞ്ചുദാസ്, പെരുവണ്ണാമൂഴി സ്റ്റേഷനിലെ  എസ് സിപിഒ മാരായ അനൂപ്, ഷാനവാസ് എന്നിവരും ചേർന്നാണ്   പ്രതിയെ ബ്രൗൺഷുഗർ സഹിതം   പിടികൂടിയത്.   പ്രതിക്കെതിരെ എൻഡിപിഎസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായും പോലീസ് അറിയിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി