ചക്കിട്ടപാറയിൽ പഞ്ചായത്ത് റോഡ് വേണ്ടി ഇറക്കിയ ബാക്കി വന്ന സാധനങ്ങൾ ചില വ്യക്തികൾ മോഷ്ട്ടിച്ചതല്ല. ബാക്കി വന്നത് വിറ്റത് ആണെന്നു കോൺടാക്‌ടർ
ചക്കിട്ടപാറ: ചക്കിട്ടപാറ - മുക്കവല - താനിയോട് പഞ്ചായത്ത് റോഡ് പണിതതിൻ്റെ സാധനങ്ങൾ ബാക്കി വന്നത് ആവശ്യത്തിൽ കൂടുതൽ ഇറക്കിയത് കൊണ്ട് ആണെന്നും , ബാക്കി വന്ന സാധനങ്ങൾ സൈഡിൽ കിടക്കുന്നതിനാൽ വാഹനങ്ങൾക്ക് പരസ്പരം വരുമ്പോൾ സൈഡ് കൊടുക്കാൻ ഇടം ഇല്ലാത്തതിനാൽ നിന്ന് മാറ്റണം എന്ന് അധികൃതർ ആവശ്യപ്പെട്ടതിനാൽ, സമീപത്ത് താമസിക്കുന്ന ചില വ്യക്തികൾ ബാക്കി വന്ന സാധനങ്ങൾ വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ചതിനാൽ, സാധനങ്ങൾ റോഡിൽ നിന്ന് പെട്ടെന്ന് മാറ്റാനുള്ള സൗകര്യം കൂടി പരിഗണിച്ച് സ്വകാര്യ വ്യക്തികൾക്ക് വിൽക്കുകയായിരുന്ന് വെന്നും, അതു കണ്ടവർ കാര്യം അറിയാതെ മോഷണം ആയി തെറ്റിദ്ധരിച്ചതാണെന്നും കോൺടാക്ടർ മനോജ് കൂരാച്ചുണ്ട് ന്യൂസിനോട് പറഞ്ഞു.

Comments
Post a Comment