ചക്കിട്ടപാറയിൽ യുഡിഎഫ് ജനപ്രതിനിധികൾക്ക് സ്വീകരണവും റോഡ്ഷോയും ഇന്ന്
ചക്കിട്ടപാറ : പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 16 നിയുക്ത മെംബർമാരുടെ സത്യപ്രതി ജ്ഞ ഇന്ന് രാവിലെ 10 മണിക്ക് പഞ്ചായത്ത് ഹാളിൽ നടക്കും. മു തിർന്ന അംഗം ജോസ് ചെറുവ ള്ളിൽ ആദ്യം സത്യപ്രതിജ്ഞ ചെയ്യും. തുടർന്ന് മറ്റ് 15 അംഗ ങ്ങൾക്കും ജോസ് സത്യവാചകം ചൊല്ലിക്കൊടുക്കും.
സത്യപ്രതിജ്ഞയ്ക്ക് ശേഷം 11 മണിക്ക് യുഡിഫിൻ്റെ 9 ജനപ്രതിനിധികളെ പെട്രോൾ പമ്പിനു സമീപത്ത് നിന്നു വാദ്യ മേളങ്ങളുടെ അകമ്പടിയോടെ നൂറുകണക്കിനു യുഡിഎഫ് പ്രവർത്തകർ സമ്മേളന വേദിയി ലേക്ക് സ്വീകരിച്ച് റോഡ്ഷോ നട ത്തും. സ്വീകരണ ചടങ്ങ് പഞ്ചാ യത്ത് ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ നട ക്കും. ഷാഫി പറമ്പിൽ എംപി സമ്മേളനം ഉദ്ഘാടനം ചെയ്യും.

Comments
Post a Comment