പേരാമ്പ്ര; കടിയങ്ങാട് പണം നൽകാൻ വിസമ്മതിച്ച പിതാവിനെ മകൻ കുത്തി പരുക്കേൽപ്പിച്ചു.


പേരാമ്പ്ര: കടിയങ്ങാട്  പണം നൽകാൻ വിസമ്മതിച്ച പിതാവിനെ മകൻ കുത്തി പരുക്കേൽപ്പിച്ചു. കടിയങ്ങാട് മാർക്കറ്റിന് സമീപം ഇല്ലത്ത് മീത്തൽ പോക്കർ (60) നെയാണ് മകൻ ജംഷാൽ (26) കുത്തി പരിക്കേൽപ്പിച്ചത്. ഇന്ന് വൈകിയിട്ടായിരുന്നു സംഭവം. നിരന്തരം പണം ആവശ്യപ്പെടുന്ന മകന്  പണം നൽകാതെ വന്നപ്പോൾ കത്തി എടുത്ത് കുത്തുകയായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. വയറിന് സാരമായി പരുക്കേറ്റ പോക്കറിനെ കോഴിക്കോട് മെഡിക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകൻ ജംഷാൽ ഇപ്പോൾ ഒളിവിലാണ്. പേരാമ്പ്ര പൊലീസ് അന്വേഷണം ആരംഭിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി