പേരാമ്പ്രയിൽ ആഹ്ലാദ പ്രകടനത്തിനിടെ സി.പി.എം. പ്രവർത്തകന്റെ വീടിന് നേരെ ആക്രമണം; സ്ഫോടക വസ്തു എറിഞ്ഞതായി പരാതി
പേരാമ്പ്ര: തദ്ദേശ തിരഞ്ഞെടുപ്പിൽ പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിൽ ബി.ജെ.പി. വിജയിച്ചതിനെ തുടർന്ന് നടന്ന ആഹ്ലാദ പ്രകടനത്തിനിടെ സി.പി.എം. അംഗത്തിന്റെ വീടിന് നേരെ ആക്രമണമുണ്ടായതായി പരാതി. ചാലിൽ മീത്തൽ രഞ്ജിത്തിന്റെ വീടിന് നേരെയാണ് സ്ഫോടക വസ്തു എറിഞ്ഞത്. ആക്രമണത്തിൽ വീടിന് ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിച്ചതായി സി.പി.എം. ആരോപിക്കുന്നു.
തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പേരാമ്പ്ര ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡിൽ ബി.ജെ.പി. സ്ഥാനാർത്ഥി വിജയിച്ചതിൻ്റെ ഭാഗമായി ആഹ്ലാദ പ്രകടനം നടന്നിരുന്നു. ഈ പ്രകടനത്തിനിടെയാണ് സി.പി.എം. പ്രവർത്തകനായ രഞ്ജിത്തിൻ്റെ വീടിന് നേരെ ആക്രമണമുണ്ടായത്. പ്രകടനത്തിൽ പങ്കെടുത്ത ചിലർ വീട്ടിലേക്ക് സ്ഫോടക വസ്തു എറിയുകയായിരുന്നു എന്ന് സി.പി.എം. നേതൃത്വം അറിയിച്ചു.
ആക്രമണത്തിൽ രഞ്ജിത്തിൻ്റെ വീടിന് സാരമായ കേടുപാടുകൾ സംഭവിച്ചു. രാഷ്ട്രീയ പ്രേരിതമാണ് ആക്രമണമെന്നും, സമാധാനപരമായ അന്തരീക്ഷം തകർക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നും സി.പി.എം. ആരോപിച്ചു. സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ സി.പി.എം., കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവ സ്ഥലം പേരാമ്പ്ര പോലീസ് സന്ദർശിച്ചു അന്വേഷണം നടത്തി

Comments
Post a Comment