തൊട്ടിൽപ്പാലത്ത് യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി.

 


തൊട്ടിൽപ്പാലം:   തൊട്ടിൽപ്പാലത്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കാവലംപാറ സ്വദേശിയായ ബിജോ (36) ആണ് മരിച്ചത്. കാറിൻ്റെ ഗ്ലാസ് പൊട്ടിച്ച് ബിജോയെ പുറത്തെടുത്ത് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തൊട്ടിൽപ്പാലം ടൗണിന് സമീപം നിർത്തിയിട്ടിരുന്ന കാറിലെ ഡ്രൈവർ സീറ്റിൽ ബിജോ ഏറെ നേരം ഇരിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. എന്നാൽ ദീർഘനേരം കഴിഞ്ഞിട്ടും യാതൊരു അനക്കവുമില്ലാത്തതിനെ തുടർന്ന് സംശയം തോന്നിയ പരിസരവാസികൾ നടത്തിയ പരിശോധനയിലാണ് ബിജോ അബോധാവസ്‌ഥയിലാണെന്ന് കണ്ടെത്തിയത്.

കാറിന്റെ വാതിലുകൾ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് നാട്ടുകാർ ഗ്ലാസ് തകർത്ത് ബിജോയെ പുറത്തെടുക്കുകയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. എന്നാൽ ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നു.

ബെംഗ്ലൂരിൽ ഷെഫ് ആയി ജോലി ചെയ്യുകയായിരുന്ന ബിജോ ഏതാനും ദിവസങ്ങൾക്ക് മുൻപാണ് അവധിക്കായി നാട്ടിലെത്തിയത്. തൊട്ടിൽപ്പാലം പൊലീസ് നിലവിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മൃതദേഹം ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാളെ നടക്കുന്ന പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണത്തിന്റെ കൃത്യമായ കാരണം വ്യക്തമാവുകയുള്ളൂ.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി