ലോകകപ്പിലെ മരണഗ്രൂപ്പ് എച്ച് യൂറോപ്പിലെയും ലാറ്റിനമേരിക്കയിലെയും ഏഷ്യയിലും വമ്പന്മാർ നേർക്കുനേർ
വാഷിംഗ്ടൺ: 2026 ഫിഫ ലോകകപ്പിന്റെ മത്സരക്രമത്തിനുള്ള നറുക്കെടുപ്പിന് നടന്നു. വാഷിംഗ്‌ടണിലെ കെന്നഡി സെന്ററിൽ നടന്ന ചടങ്ങിലാണ് നറുക്കെടുപ്പ് നടന്നത്. ചടങ്ങിൽ ഫിഫ പ്രസിഡൻ്റ് ജിയാനി ഇൻഫാന്റിനോ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, മെക്‌സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം, കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി എന്നിവർ സന്നിഹിതായിരുന്നു അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ഫിഫയുടെ സമാധാന സമ്മാനം ചടങ്ങിൽ പ്രഖ്യാപിച്ചു. ആതിഥേയരായ മെക്സിക്കോ ഗ്രൂപ്പ് എയി സഹആതിഥേയരായ കാനഡ ഗ്രൂപ്പ് ബിയി അമേരിക്ക ഗ്രൂപ്പ് ഡിയിലും ഇടംനേടിയിട്ടുണ്ട്. 2026 ജൂൺ 11 മുതൽ ജൂലൈ 19വരെ അമേരിക്കയും മെക്‌സിക്കോയും കാനഡയും സംയുക്തമായാണ് ലോകകപ്പിന് നടത്തുന്നത്. 12ഗ്രൂപ്പുകളിലായി 48 ടീമുകളാണ് ലോകകപ്പിൽ മാറ്റുരയ്ക്കുന്നത്.
ഗ്രൂപ്പ് എ
മെക്സിക്കോ
സൗത്ത് കൊറിയ
സൗത്ത് ആഫ്രിക്ക
പ്ലേ ഓഫ് ഡിയിലെ ജേതാക്കൾ
ഗ്രൂപ്പ് ബി
കാനഡ
ഖത്തർ
സ്വിറ്റ്സർലൻഡ്
പ്ലേ ഓഫ് എയിലെ ജേതാക്കൾ
ഗ്രൂപ്പ് സി
ബ്രസീൽ
മൊറോക്കോ
സ്കോട്ട്ലാൻഡ്
ഹെയ്തി
ഗ്രൂപ്പ് ഡി
അമേരിക്ക
ആസ്ട്രേലിയ
പരാഗ്വെ
പ്ലേ ഓഫ് സിയിലെ ജേതാക്കൾ
ഗ്രൂപ്പ് ഇ
ജർമ്മനി
ഇക്വഡോർ
ഐവറി കോസ്റ്റ്
കുറസാവോ
ഗ്രൂപ്പ് എഫ്
നെതർലാൻഡ്‌സ്
ജപ്പാൻ
ടുണീഷ്യ
പ്ലേ ഓഫ് ബിയിലെ ജേതാക്കൾ
ഗ്രൂപ്പ് ജി
ബെൽജിയം
ഇറാൻ
ഈജിപ്റ്റ്
ന്യൂസിലാൻഡ്
ഗ്രൂപ്പ് എച്ച്
സ്പെയിൻ
ഉറുഗ്വെ
സൗദി അറേബ്യ
കാബോവർദെ
ഗ്രൂപ്പ് ഐ
ഫ്രാൻസ്
സെനഗൽ
നോർവെ
പ്ലേ ഓഫ് 2ലെ ജേതാക്കൾ
ഗ്രൂപ്പ് ജെ
അർജന്റീന
ഓസ്ട്രിയ
അൽജീരിയ
ജോർദ്ദാൻ
ഗ്രൂപ്പ് കെ
പോർച്ചുഗൽ
കൊളംബിയ
ഉസ്ബെക്കിസ്ഥാൻ
പ്ലേ ഓഫ് 1ലെ ജേതാക്കൾ
ഗ്രൂപ്പ് എൽ
ഇംഗ്ലണ്ട്
ക്രൊയേഷ്യ
പനാമ
ഘാന

Comments
Post a Comment