സത്യപ്രതിജ്ഞ കഴിഞ്ഞയുടൻ നടപടി; കിടപ്പുരോഗിയുടെ വീട്ടിലേക്ക് റോഡ് യാഥാർഥ്യമാക്കി മെംബർ
നിലമ്പൂർ: സത്യപ്രതിജ്ഞ കഴിഞ്ഞ് മണിക്കൂറുകൾക്കകം വാർഡ് മെംബറുടെ നേതൃത്വത്തിൽ കിടപ്പ് രോഗികളായ ദമ്പതിമാർക്ക് ശ്രമദാനത്തിലൂടെ റോഡ് നിർമിച്ചുനൽകി. മൈലാടിപൊട്ടിയിൽ ചികിത്സയിൽ കഴിയുന്ന കിടപ്പുരോഗികളായ ദമ്പതിമാർക്കാണ് വാർഡ് മെംബറുടെ അതിവേ ഗ ഇടപെടലിലൂടെ ഫണ്ടുക ൾക്ക് കാത്തുനിൽക്കാതെ റോഡ് യാഥാർഥ്യമാക്കിയത്. മൈലാടിപൊട്ടിയിലെ ചെമ്പ്ര മ്മൽ ജയാനന്ദൻ (40), ഭാര്യ ജിൽഷ (33) എന്നിവരാണ് യാ ത്രാ സൗകര്യമില്ലാത്തതിനാ ൽ ദുരിതമനുഭവിച്ചിരുന്നത്. വഴി സൗകര്യമില്ലാത്തതിനാ ൽ തുടർചികിത്സക്കും മറ്റും ഇ വർക്ക് പുറത്തുപോകാൻ നാ ട്ടുകാരുടെ സഹായം വേണ്ടി വന്നിരുന്നു. ചുമലിലേറ്റിയാ ണ് ഇവരെ റോഡിലേക്ക് എ ത്തിച്ചിരുന്നത്.
ചവിട്ടു വഴി മാത്രമായിരു ന്നു ഇവിടെ ഉണ്ടായിരുന്നത്. മരങ്ങളും തടസമായിരുന്നു. കസേരയിലിരുത്തി മറ്റു വ്യ ക്തികളുടെ പറമ്പിലൂടെ ര ണ്ടുപേരെയും ചുമന്നാണ് വാഹനങ്ങളിലേക്ക് എത്തിച്ചിരുന്നത്. വീട്ടുമുറ്റത്തേക്ക് വാഹ നം എത്താൻ സാധിക്കാത്ത തിനാൽ പാലിയേറ്റീവ് പ്രവർ ത്തകർ ബുദ്ധിമുട്ടിയാണ് മരു ന്നും മറ്റും ഇവരുടെ വീട്ടിലേ ക്ക് എത്തിച്ചിരുന്നത്.
വർഷങ്ങളായി പല വാതി ലും മുട്ടിയിട്ടും പരിഹാരം കാ ണാൻ കഴിയാത്ത പ്രശ്‌നമാ ണ് ഇപ്പോൾ ഇല്ലാതാക്കിയിരിക്കുന്നത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് റോഡ് വെട്ടിയും മരങ്ങൾ മുറിച്ചും വാഹനത്തി ന് വീട്ടുമുറ്റത്ത് എത്താനാകു ന്ന വിധത്തിൽ വാർഡ് മെംബ ർ ബഷീർ കാട്ടുമുണ്ടയുടെ നേതൃത്വത്തിൽ യുഡിഎഫ് പ്രവർത്തകർ വഴി ഒരുക്കി.
റഷീദലി ആലങ്ങത്തിൽ, അബ്ബാസ് മണ്ണുപ്പാടം, മണിമൈലാടി, റസാക്ക് കൊടിക്കാ രൻ, ഷാനിരാജ് മുണ്ടക്കുടി, പി.ടി. റിയാസ്, വി.പി. പ്രശോ ദ്, ടി. നിസർഖാൻ, വീരാൻകു ട്ടി കല്ലട, കെ. സഫീറുദ്ദീൻ, വി.കെ. ജാഫർ, രതീഷ് ആന പ്ലാൻ, അബ്ദുറഹിമാൻ മുണ്ട മ്പ്ര എന്നിവർ നേതൃത്വം നൽ കി. അയൽവാസികളും സഹ കരിച്ചു.

Comments
Post a Comment