സിനി ജിനോ കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡൻ്റ്
കൂരാച്ചുണ്ട് : പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കു ഓഞ്ഞിൽ ഒന്നാം വാർഡിലെ ജനപ്രതിനിധി സിനി ജിനോയെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. യോഗത്തിൽ സിനി ജിനോയുടെ പേര് ഏകക ണ്ഠമായാണ് അംഗീകരിച്ചത്. 14 അംഗ ഭരണസമിതിയിൽ കോൺ ഗ്രസിന് 7 മെംബർമാരാണുള്ളത്.
കോൺഗ്രസിലെ ജനപ്രതിനി ധികളുടെ യോഗം മണ്ഡലം പ്രസിഡന്റ് ഷാജു കാരക്കടയുടെ അധ്യക്ഷതയിൽ ചേർന്നു. യോ ഗത്തിൽ കക്കയം ജനപ്രതിനിധി ഡാർലി ഏബ്രഹാം സിനിയുടെപേര് പ്രസിഡന്റ് സ്ഥാനത്തേക്ക് നിർദേശിക്കുകയും കാറ്റുള്ളമല ജനപ്രതിനിധി ബിന്ദു ആനിക്കാട്ട് പിന്താങ്ങുകയും ചെയ്തു. ജന പ്രതിനിധികളായ ജോസ് വെളി യത്ത്, ചെറിയാൻ അറയ്ക്കൽ, സണ്ണി കാനാട്ട്, ബിന്ദുമോൾ കള പ്പുരയ്ക്കൽ എന്നിവർ പ്രസംഗിച്ചു.
വൈസ് പ്രസിഡന്റ് സ്‌ഥാനം മുസ്ലിം ലീഗിന് നൽകും. ഒരു പു രുഷനും ഒരു വനിതയും ഉൾപ്പെ ടെ 2 മെംബർമാരുള്ള ലീഗിൻ്റെ വൈസ് പ്രസിഡന്റ് സ്ഥാനാർഥി യെ സംബന്ധിച്ച് പാർട്ടി തീരുമാ നമെടുത്തിട്ടില്ല.

Comments
Post a Comment