ചക്കിട്ടപാറയിലെ നീര പ്ലാൻ്റ്; യൂത്ത് കോൺഗ്രസ് പ്രതിഷേധം
ചക്കിട്ടപാറ: തലച്ചിറയിൽ സ്ഥിതിചെയ്യുന്ന നീര പ്ലാന്റ് അഴിമതിയുടെയും കെടു കാര്യസ്ഥിയുടെയും സ്‌മാര കമായി നിലകൊള്ളുന്നു. ആയിരക്കണക്കിന് കർഷക രെ ഷെയറുകൾ എടുപ്പിച്ചും വാഗ്ദാനങ്ങൾ നൽകിയും തുടങ്ങിയ പ്ലാന്റ് ഒരിക്കൽപോലും തുറന്നു പ്രവർത്തി ച്ചില്ല. ചക്കിട്ടപാറ സർവീസ് ബാങ്കിൽ പത്തു കോടിരൂപ യ്ക്ക് മുകളിൽ കടം, കേരഫെഡിൽ നാലര കോടിക്ക് മു കളിൽ കടം, അധികൃതർ തിരിഞ്ഞു നോക്കിയില്ല. ഇതി നുപുറമെയാണ് കർഷകർക്ക് നൽകാനുള്ള കോടികൾ വേറെയും. ഇടത് ഭരണസമിതിയുടെ നേതൃത്വത്തിൽ ആ യിരുന്നു കമ്പനി രൂപീകരണവും തുടർ പ്രവർത്തനങ്ങ ളും. കണക്ക് ചോദിക്കുമ്പോൾ ഉത്തരങ്ങൾ ഇല്ലാതെ നിൽക്കുകയാണ് ഭരണസമിതി. കമ്പനിയുടെ വാതിലു കളിൽ മുഴുവൻ വിവിധ ബാങ്കുകളുടെ നോട്ടീസുകൾ കാ ണാൻ പറ്റും. ചക്കിട്ടപാറ പഞ്ചായത്ത് ഭരണ സമിതയുടെ അഴിമതികളുടെ സ്‌മാരകമാണ് ഇതെന്ന് കോൺഗ്ര സ് നേതാവ് ജിതേഷ് മുതുകാട് അഭിപ്രായപ്പെട്ടു.

Comments
Post a Comment