ദേശീയ മീറ്റിലും താരമായി കൂരാച്ചുണ്ട് സ്വദേശി അൽക്ക ഷിനോജ്
കൂരാച്ചുണ്ട്: മധ്യപ്രദേശിൽ വച്ച് നടക്കുന്ന നാഷണൽ മീറ്റിൽ കൂരാച്ചുണ്ട് സദേശി അൽക്ക ഷിനോജ് ഇന്ന് നടന്ന 600 മീറ്ററിൽ സ്വർണ്ണമെഡൽ നേടി.
നാഷണൽ മീറ്റിൽ കേരളത്തിനായി സബ്ജൂനിയർ പെൺകുട്ടികളുടെ 600 മീറ്റർ ഓട്ടത്തിലാണ് അൽക്ക ഷിനോജ് ഗോൾഡ് മെഡൽ നേടിയത്
ഈ വർഷവും കഴിഞ്ഞ വർഷവും സംസ്ഥാന വ്യക്തിഗത ചാമ്പ്യൻ ഷിപ്പ് അൽക്ക ഷിനോജ് നേടിയിരുന്നു.
കുളത്തുവയൽ ജോർജിയൻ അക്കാദമി പരിശീലകർ കെ. എം. പീറ്റർ, വിജയൻ , കുളത്തുവയൽ സ്‌കൂൾ കായിക അധ്യാപിക സിനി ജോസഫ് എന്നിവരുടെ ശിക്ഷണത്തിലാണ് അൽക്ക ദേശീയ മീറ്റിന് തയ്യാറെടുത്തത്.
കുളത്തുവയൽ സെന്റ് ജോർജ് എച്ച്എസ്എസ് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ അൽക്ക കൂരാച്ചുണ്ട് സ്വദേശിയും സിആർപിഎഫ് ഉദ്യോഗസ്ഥനുമായ ചേറ്റാനിയിൽ ഷിനോജിന്റെയും ജിതിനയുടെയും മകളാണ്. സഹോദരൻ അഞ്ചൽ ഷിനോജ് ഉപജില്ലാ കായിക മേളയിൽ ഡിസ്കസ് ത്രോ യിൽ ഗോൾഡ് മെഡൽ നേടിയിരുന്നു.

Comments
Post a Comment