കാലിത്തീറ്റയ്ക്കായി ശേഖരിച്ചു; മനുഷ്യർക്ക് ഭക്ഷണമായി നൽകി

 


പയ്യോളി: ഭക്ഷ്യ വസ്‌തു നിർ മാണ യൂണിറ്റിൽ ഫുഡ് ആൻ ഡ് സേഫ്റ്റി വിഭാഗത്തിന്റെ പരിശോധന, ഭക്ഷ്യ ഉൽപന്ന നിർമാണത്തിനായി ശേഖരിച്ച ഉപയോഗ ശൂന്യമായതും പഴ കിയതും ഫംഗസ് ബാധ ഉള്ള തുമായ അസംസ്കൃത വസ്തു ക്കളാണ് സംഘം കണ്ടെത്തിയ ത്. പയ്യോളി ഷെറിൻ ഫുഡ് പ്രൊഡക്ട്‌സ് എന്ന ബ്രഡ് ക്രംബ് നിർമാണ യൂണിറ്റിൽ നടത്തിയ പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പരിശോധന സംഘം കണ്ടെ ത്തിയത്.

സ്‌ഥാപനം അടച്ചു പൂട്ടാൻ നിർദേശം നൽകി. ഫുഡ് ആൻഡ് സേഫ്റ്റി ഓഫീസിൽ ലഭിച്ച രഹസ്യ വിവരത്തിന്റെ അടി സ്‌ഥാനത്തിലാണ് സംഘം പരിശോധനയ്ക്ക് എത്തിയത്. സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നും എത്തിക്കുന്ന കാലാവധി കഴിഞ്ഞ ബ്രഡ്, ബൺ, മിക്സ്‌ചർ, റസ്, ചപ്പാത്തി, പൊറോട്ട തുടങ്ങി പഴകിയതും കേടു വന്നതും പൂപ്പൽ പടർന്നതുമായ ഭക്ഷ്യ ഉൽപന്നങ്ങൾ ഡ്രയറിൽ പ്രത്യേക അളവിൽ ചൂടാക്കി പൊടിച്ചെടുത്താണ് ഇവിടെ ബ്രഡ് ക്രംബ് നിർമിക്കുന്നതെ ന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞു.

ഇത് കട്ലറ്റും എണ്ണക്കടി കൾ ഉൾപ്പെടെയുള്ള ഫാസ്റ്റ് ഫുഡ് ഉൽപന്നങ്ങളുടെയും നിർമാണത്തിന് വിതരണം ചെയ്തിരുന്നതായി കണ്ടെ ത്തി. ഗുണനിലവാരമില്ലാത്ത തും പൂപ്പൽ ബാധിച്ചതുമായ ഏകദേശം 3000 കിലോഗ്രാം ബ്രഡ് ക്രംബ്, 500 കിലോഗ്രാം ചപ്പാത്തി, ബൺ, ബ്രെഡ് തുട ങ്ങിയവ സ്‌ഥാപനത്തിൽ നിന്ന് കണ്ടെത്തി. കാലിത്തീറ്റ നിർമിക്കുന്നതിനായെന്ന പേരിൽ വ്യാപാരികളിൽ നി ന്നും മറ്റ് ഉറവിടങ്ങളിൽ നിന്നും  കാലാവധി കഴിഞ്ഞതും പൂ പ്പൽ പിടിച്ചതും ഗുണ നിലവാ രം ഇല്ലാത്തതുമായ ഭക്ഷ്യ വസ്തുക്കൾ ശേഖരിച്ചിരുന്ന തായി അന്വേഷണത്തിൽ വ്യ ക്‌തമായി.

സാംപിളുകളുടെ പരിശോധ നാ ഫലം ലഭിക്കുന്നതോടെ ക്രിമിനൽ കോടതിയിലേക്കു ള്ള നിയമനടപടികൾ ആരംഭിക്കുമെന്ന് ഭക്ഷ്യ സുരക്ഷാവകുപ്പ് അറിയിച്ചു. ഇത്തര ത്തിൽ ദുരൂഹമായ രീതിയിൽ ഭക്ഷ്യ വസ്തുക്കൾ സൂക്ഷി ക്കുകയോ വിതരണം ചെയ്യുക യോ ചെയ്യുന്നതായി സംശയ കരമായ സാഹചര്യം ശ്രദ്ധ യിൽ പെട്ടാൽ, ഭക്ഷ്യ സുര ക്ഷാ വകുപ്പിനെ നേരിട്ട് അറി യിക്കണമെന്നും പരാതിക്കാരു ടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും ഉദ്യോഗ സ്‌ഥർ അറിയിച്ചു.

ഫുഡ് ആൻഡ് സേഫ്റ്റി കൊയിലാണ്ടി സർക്കിൾ ഓഫിസർ ഡോ.വിജി വത്സൻ, ബാലുശേരി ഓഫിസർ പി.ജി. ഉൻമേഷ്, ടി.എം.അരവിന്ദ്, നഗരസഭ പി.എച്ച്ഐ കെ. നിഷ, ഹെൽത്ത് സൂപ്പർവൈ സർ പി.മൊയ്തു, എസ്പിഎ ച്ച്ഐ ടി.രാജേന്ദ്രൻ, പി. എച്ച്ഐഎ എം.രജില എന്നി വർ നേതൃത്വം നൽകി

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി