യാത്രക്കാരിക്ക് നെഞ്ചുവേദന: ബസ് ആശുപത്രിയിൽ എത്തിച്ച് ജീവനക്കാർ
ചക്കിട്ടപാറ: ബസ് യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട സ്ത്രീയെ ബസിൽ തന്നെ ആശു പത്രിയിൽ എത്തിച്ചു ജീവനക്കാർ. ഇന്നലെ വൈകിട്ട് കൂരാച്ചുണ്ട് - ചക്കിട്ടപാറ - വഴി പേരാമ്പ്രയിലേക്ക് പോകുകയായിരുന്ന ഹരേ രാം ബസിൽ ആണു സംഭവം.
വാളൂർ സ്വദേശിനി ഖദീജയ്ക്ക് ആണ് മൊയോത്ത് ചാൽ എത്തിയപ്പോൾ നെഞ്ചുവേദന അനുഭവ പ്പെട്ടത്. ബസ് ഡ്രൈവർ സ്റ്റോപ്പുകളിൽ നിർത്താതെ ഉടൻ തന്നെ തന്നെ പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപ്രതിയിൽ എത്തിക്കുകയായിരുന്നു. രോഗിയെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി.

Comments
Post a Comment