ഒന്നരമാസം മുൻപ് പൊട്ടിവീണ വൈദ്യുതക്കമ്പിയിൽനിന്ന് ഷോക്കേറ്റ് കർഷകന് ദാരുണാന്ത്യം.




പരാതി നൽകിയിട്ടും ഉദ്യോഗസ്ഥർ തിരിഞ്ഞുനോക്കിയില്ലെന്ന് ആരോപണം

കാഞ്ഞങ്ങാട്:  പാടത്തു പൊട്ടി വീണു കിടന്ന വൈദ്യുതക്കമ്പി എടുത്തുമാറ്റാനുള്ള ശ്രമത്തിനിടെ ഷോക്കേറ്റ് കർഷകനു ദാരുണാ ന്ത്യം. ചെമ്മട്ടംവയൽ അടമ്പിൽ സ്വദേശി എ.കുഞ്ഞിരാമനാണ് (65) മരിച്ചത്. ഈ വൈദ്യുതക്കമ്പി ഒന്നരമാസം മുൻപു പൊട്ടിയതാ ണെന്നും പരാതി നൽകിയിട്ടും ഉദ്യോഗസ്‌ഥർ തിരിഞ്ഞുനോക്കി യില്ലെന്നും കെഎസ്ഇബിയുടെ അനാസ്‌ഥയാണു മരണത്തിനു കാരണമെന്നും പ്രദേശവാസികൾ; ആരോപിച്ചു. 

പാടത്തിനു നടുവിലെ വൈദ്യുതലൈൻ സ്‌ഥിരമായി പൊട്ടിവീഴുന്നതിനാൽ മറുഭാഗത്തുകൂടി പുതിയ ലൈൻ സ്‌ഥാപി ച്ചിരുന്നു. എന്നി ട്ടും പഴയ ലൈനി ലെ വൈദ്യുതി വിഛേദിച്ചിരുന്നി ല്ല. അതേസമയം, ലൈനിലേക്കുള്ള വൈദ്യുതി നേരത്തേ വിഛേദിച്ച താണെന്നും എങ്ങനെയാണ് ഇതിലൂടെ വൈദ്യുതിപ്രവാഹമു ണ്ടായതെന്നു പരിശോധിക്കുന്നുണ്ടെന്നും  കെഎസ്ഇബി മാവുങ്കാൽ സെക്ഷൻ അസി.എൻജിനീയർ പറഞ്ഞു.

പേരക്കുട്ടിയെ അങ്കണവാടി യിൽ വിട്ടശേഷം സമീപത്തെ തോട്ടത്തിൽ അടയ്ക്ക പെറു ക്കാൻപോയ കുഞ്ഞിരാമനെ ഉച്ച യ്ക്കു രണ്ടിനാണു മരിച്ചനില യിൽ കണ്ടെത്തിയത്. പൊട്ടി വീണ ലൈനിൽ പിടിച്ചനിലയിലാ യിരുന്നു മൃതദേഹം കാലങ്ങളാ യി വീണുകിടക്കുന്ന ലൈനിൽ വൈദ്യുതിയുണ്ടാകില്ലെന്ന ധാര ണയിൽ എടുത്തുമാറ്റാൻ ശ്രമിച്ച പ്പോൾ അപകടമുണ്ടായെന്നാണു പ്രാഥമിക നിഗമനം

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി