കാപ്പാ നിയമപ്രകാരം നാടുകടത്തി

 



പേരാമ്പ്ര:  നിരവധി കേസുകളിൽ പ്രതിയായ ആഞ്ഞോളി മുക്ക് സ്വദേശി കളയം കുളത്ത്   റെജി എന്നറിയപ്പെടുന്ന റജീഷ് 36 വയസ് എന്നയാളെ ആറുമാസക്കാലത്തേക്ക് കോഴിക്കോട് റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി നാടുകടത്തി. പേരാമ്പ്ര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജംഷീദ്. പി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ റെയിഞ്ച് ഡി ഐ ജി യുടെ ഉത്തരവ് പ്രകാരമാണ് നാടുകടത്തിയത്. അടിപിടി കേസുകളിലും, മോഷണ കേസുകളിലും ഉൾപ്പെട്ടതിനാലാണ് പ്രതിക്കെതിരെ കാപ്പാ നിയമ പ്രകാരം നടപടി സ്വീകരിച്ചത്. പേരാമ്പ്ര പോലീസ് സ്റ്റേഷൻ പരിധിയിലെ കൈതക്കൽ എന്ന സ്ഥലത്ത് നിർത്തിയിട്ട ടൂറിസ്റ്റ് ബസ് രാത്രി മോഷ്ടിച്ച് കൊണ്ടുപോയ കേസിലാണ് പ്രതിയെ അവസാനമായി അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതി റിമാൻഡിൽ ആയിരുന്നു. പ്രതി നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടു വന്നതിനാലാണ് പ്രതിക്കെതിരെ കാപ്പാ നിയമ പ്രകാരം നടപടി സ്വീകരിച്ചത്.


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി