വയലടയിൽ തണുപ്പ് കൂടി, സഞ്ചാരികളുടെ ഒഴുക്കും
വയലട: തണുപ്പേറിയതോടെ മലബാറിന്റെ ഗവി എന്നറിയപ്പെ ടുന്ന വയലടയിലേക്കും പരിസ രങ്ങളിലേക്കും സഞ്ചാരികൾ ഒഴുകുന്നു. ഡിസംബർ പിന്നിട്ടിട്ടും കുറ യാത്ത തണുപ്പും പുലർച്ചെ പെ യ്യുന്ന കനത്ത മഞ്ഞും വയലട യെയും പരിസര പ്രദേശങ്ങളെ യും ഒരുപോലെ ശ്വാസം മുട്ടിക്കു മ്പോഴും, ഈ പ്രകൃതിഭംഗി നുകരാൻ വേണ്ടി മാത്രം നൂറുകണ ക്കിന് യുവാക്കളാണ് പുലർച്ചെ തന്നെ മലകയറുന്നത്.
ഇനി അവധിക്കാലം കൂടി വ ന്നെത്തിയതോടെ തിരക്കേറും. ഇരുപത് വർഷത്തിനിടയിലെ കൂ ടിയ തണുപ്പാണ് വയലടയിൽ. വാഹനയാത്രക്കാർക്ക് റോഡ് പോലും കാണാൻ പറ്റാത്ത വിധം മഞ്ഞ് മൂടിക്കിടക്കുന്നത് മല യോര മേഖലകളിൽ ഗതാഗത ത ടസ്സവും സൃഷ്ടിക്കുന്നുണ്ട്. മലമു കളിൽ നിന്നുള്ള അതിശൈത്യം നേരിട്ട് അനുഭവപ്പെടുന്ന വയല ട, തലയാട്, കക്കയം തുടങ്ങിയ ഗ്രാമങ്ങൾ ഇപ്പോൾ സഞ്ചാരിക ളുടെ പ്രധാന കേന്ദ്രങ്ങളാണ്. പ ശ്ചിമഘട്ട മലനിരകളിൽ നിന്നുള്ള തണുത്ത കാറ്റും കോടമ ഞ്ഞും ആസ്വദിക്കാൻ ട്രക്കിംഗ് സംഘങ്ങളും സജീവമാണ്.പ ശ്ചിമഘട്ടത്തിലെ വനങ്ങളുടെ സ്വാധീനവും പ്രാദേശികമായ കാലാവസ്ഥാ വ്യതിയാനവുമാണ് ഈ അപ്രതീക്ഷിത ശൈത്യത്തിന് പിന്നിലെന്നാണ് പറയപ്പെടുന്നത്.

Comments
Post a Comment