'മാസ്റ്റർ' അന്ന് യുഡിഎഫിനെ ചതിച്ചു, ഇന്ന് എൽഡിഎഫിനെ

 



വടകര : ജില്ലാപഞ്ചായത്ത് ചോറോട് ഡിവിഷൻ ജനകീയമുന്ന ണി പിടിച്ചെടുത്തപ്പോൾ സിപിഎം സ്ഥാനാർഥി എൻ. ബാലകൃഷ്ണൻ മാ സ്റ്റർക്ക് വിനയായത് ഇതേപേരിലു ള്ള അപരസ്ഥാനാർഥി. 319 വോട്ടി നാണ് എൻ. ബാലകൃഷ്ണൻ പരാജയ പ്പെട്ടത്. എന്നാൽ, അപരസ്ഥാനാർ ഥിയായ ബാലകൃഷ്ണൻ മാസ്റ്റർ 771 വോട്ടുനേടി. പേരിലെ സാമ്യം തിരി ച്ചടിയായെന്നാണ് എൽഡിഎഫ് വി ലയിരുത്തൽ. യൂത്ത് കോൺഗ്രസ് ജില്ലാപ്രസിഡന്റ് ആർ. ഷഹീനാണ് ഈ ഡിവിഷനിൽ അട്ടിമറിജയം നേ ടിയത്. ആദ്യമായാണ് ഇവിടെ യു ഡിഎഫ്-ആർഎംപിഐ സഖ്യം വി ജയിക്കുന്നത്.


കഴിഞ്ഞതിരഞ്ഞെടുപ്പിൽ ചോറോട് പഞ്ചായത്തിൽ പേരി നൊപ്പം മാസ്റ്ററുമായിവന്ന അപ രസ്ഥാനാർഥി കോൺഗ്രസ് സ്ഥാ നാർഥിയുടെ പരാജയത്തിനും വഴി യൊരുക്കിയിരുന്നു. ഇരുപതാംവാർ ഡിൽ മത്സരിച്ച യുഡിഎഫ് സ്വത ന്ത്രസ്ഥാനാർഥി സി. നിജിൻ മാസ്റ്റർ 20 വോട്ടിന് പരാജയപ്പെട്ടപ്പോൾ അപരൻ നിജിൽ മാസ്റ്റർ 73 വോട്ടുനേടി. ഇത്തവണ ചോറോട് ഡിവി ഷനിൽ ഇതിന്റെ തനിയാവർത്തന മായി. അന്ന് തോറ്റത് യുഡിഎഫെ ങ്കിൽ ഇത്തവണ പരാജയം എൽ ഡിഎഫിനായി എന്ന വ്യത്യാസം മാത്രം.


അപരക്കെണിയിൽ വീണവർ...


അഴിയൂർ പഞ്ചായത്തിൽ ബി ജെപിയെയും ഒഞ്ചിയത്ത് ആർഎംപിയെയും ചോറോടിൽ ആർജെ ഡിയെയും അപരസ്ഥാനാർഥികൾ ഇത്തവണ ചതിച്ചു. അഴിയൂരിലെ പതിനഞ്ചാം വാർഡിൽ ബിജെപി യിലെ പി.കെ. പ്രീത എൽഡിഎഫി ലെ പ്രമോദ് മാട്ടാണ്ടിയോട് പരാജ യപ്പെട്ടത് വെറും ഒരുവോട്ടിനാണ്. എന്നാൽ, മറ്റൊരു പ്രീത പിടിച്ചത് എട്ടുവോട്ട്.


ഒഞ്ചിയത്ത് വാശിയേറിയ മത്സ രംനടന്ന മൂന്നാം വാർഡിൽ സിപി എമ്മിന്റെ മുതിർന്നനേതാവ് വി.പി. ഗോപാലകൃഷ്ണൻ ആർഎംപിയു ടെ അഞ്ചുമൂലപ്പറമ്പത്ത് വിനോദ നെ പരാജയപ്പെടുത്തിയത് ഏഴു വോട്ടിനാണ്. വിനോദന് രണ്ട് അപ രസ്ഥാനാർഥികളുണ്ടായിരുന്നു ഇവിടെ. ഇതിൽ കോഴിക്കോട്ടുകാ വിൽ വിനോദൻ ഏഴുവോട്ടും വി നോദൻ മണക്കുനിത്താഴ ആറുവോ ട്ടും നേടി. ചോറോട് ആറാംവാർ ഡിൽ ആർഎംപിഐ സ്ഥാനാർഥി കെ.കെ. സദാശിവൻ ആർജെഡി യുടെ എം.എൻ. നാരായണനെ 14 വോട്ടിനാണ് തോൽപ്പിച്ചത്. നാരായ ണനെന്നുപേരുള്ള അപരസ്ഥാനാർ ഥി 31 വോട്ടുപിടിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി