ചക്കിട്ടപാറയിൽ പഞ്ചായത്ത് മെമ്പർമാർ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു


 ചക്കിട്ടപാറ: 20 വർഷത്തിന് ശേഷം  യുഡിഎഫ് അധികാരത്തിലേറുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു ഇന്നലെ ചക്കിട്ടപാറയിൽ സത്യ പ്രതിജ്ഞ ചടങ്ങ് നടന്നത്.  ഗ്രാമപഞ്ചായത്ത് 2025 - 30 കാലയളവിലേക്ക് മെംബർമാരായി തിരഞ്ഞെടുക്കപ്പെട്ട 16 പേർ വരണാധികാരി മുമ്പാകെ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. മുതിർന്ന മെമ്പർ ജോസ് ചെറുവള്ളിക്ക് വരണാധികാരി പേരാമ്പ്ര കൃഷി അസി.ഡയറക്ടർ അഞ്ജലി ഹരി ആദ്യം സത്യ വാചകം ചൊല്ലിക്കൊടുത്തു.സത്യവാചകം ചൊല്ലി അധികാരമേറ്റതിനു ശേഷം മറ്റ് സഹ മെമ്പർമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ശേഷം ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ ആദ്യ യോഗം മുതിർന്ന അംഗം ജോസ് ചെറുവള്ളിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. 



Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി