ബാലുശ്ശേരിയിൽ സ്ഥാനാർഥിയ്ക്ക് മർദ്ദനമേറ്റതായി പരാതി

 



ബാലുശ്ശേരി:  ബാലുശ്ശേരിയിൽ സ്ഥാനാർഥിയ്ക്ക് മർദ്ദനമേറ്റതായി പരാതി. നടുവണ്ണൂർ പഞ്ചായത്തിലെ 9 -ാം വാർഡ് സ്വതന്ത്ര സ്ഥാനാർഥി എം കെ സിറാജിനാണ് മർദ്ദനമേറ്റത്. രണ്ടുപേർ ചേർന്നാണ് മർദ്ദിച്ചതെന്ന് സിറാജ് പറഞ്ഞു.

ലീഗിന്റെ സജീവ പ്രവർത്തകനായിരുന്ന ഇയാളെ യുഡിഎഫ് സ്ഥാനാർഥിയായി പരിഗണിച്ചിരുന്നില്ല ഇതിൽ പ്രതിഷേധിച്ചാണ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ തീരുമാനിച്ചത്. ഇന്നലെ വൈകീട്ട് സുഹൃത്തിന്റെ വീട്ടിൽ നിന്ന് മടങ്ങവേയായിരുന്നു സിറാജിന് മർദ്ദനമേറ്റത്.

പരിക്കേറ്റ സിറാജ് ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ആരാണ് മർദ്ദിച്ചതെന്നടക്കമുള്ള കാര്യങ്ങൾ ബാലുശ്ശേരി പൊലീസ് അന്വേഷിക്കും.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി