പഞ്ചായത്ത് അധ്യക്ഷരെ നിർണയിക്കാൻ തിരക്കിട്ട ചർച്ചകൾ
തിരഞ്ഞെടുപ്പുഫലം പുറത്തുവന്നതോടെ പ്രസി ഡന്റ്, വൈസ് പ്രസിഡന്റുമാ രെ നിർണയിക്കുന്നതിൽ മുന്ന ണികൾക്കുള്ളിലും പാർട്ടികളി ലും ചർച്ചകൾ തുടങ്ങി. പേരാ മ്പ്ര ബ്ലോക്ക് പരിധിയിൽ ചക്കി ട്ടപാറ, ചങ്ങരോത്ത്, പേരാമ്പ്ര, നൊച്ചാട്, ചെറുവണ്ണൂർ എന്നീ പഞ്ചായത്തുകളിലും പേരാ മ്പ്ര ബ്ലോക്ക് പഞ്ചായത്തിലും അധ്യക്ഷസ്ഥാനം വനിതാസം വരണമാണ്. ഇതിൽ നൊച്ചാ ട് എസി വനിതയുമാണ്. കൂ ത്താളിയും കായണ്ണയുമാണ് ജനറൽ വിഭാഗത്തിൽ. എല്ലാ യിടത്തും പാർട്ടിതലത്തിൽ അന്തിമതീരുമാനം വരാനുണ്ട്.
പേരാമ്പ്ര പഞ്ചായത്തിൽ കോൺഗ്രസിലെ 16-ാം വാർ ഡംഗം ലതികാ വിനോദ്, എട്ടാം വാർഡിൽനിന്ന് വിജ യിച്ച അഡ്വ. കെ. അപർണഎന്നിവരുടെ പേരുകളാണ് പ്ര സിഡൻ്റ് സ്ഥാനത്തേക്ക് പറ ഞ്ഞുകേൾക്കുന്നത്. 21-ാം വാർഡിൽനിന്ന് വിജയിച്ച മു സ്ലിംലീഗിലെ മുൻപഞ്ചായ ത്തംഗം എടത്തുംകര ഇബ്രാ യിയാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പ്രധാന പരിഗ ണനയിലുള്ളത്.
ചക്കിട്ടപാറ പഞ്ചായത്തിൽ പ്രസിഡൻ്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ കോൺഗ്രസി നുതന്നെയാണ്. മറ്റു ഘടകക ക്ഷികൾക്കൊന്നും ഇത്തവണ മെമ്പർമാരില്ല. കോൺഗ്രസിൽ നിന്ന് മൂന്ന് വനിതകളാണ് വിജയിച്ചത്. അതിൽ നാലാംവാർ ഡിൽനിന്ന് വിജയിച്ച മോളി ആയിത്തമറ്റം പ്രസിഡന്റാകാനാണ് സാധ്യത. വൈസ് പ്രസിഡന്റായി മുൻ ഗ്രാമപ്പഞ്ചായ ത്തംഗംകൂടിയായ ജിതേഷ് മുതുകാട് വന്നേക്കും.
ചങ്ങരോത്ത് പഞ്ചായ ത്തിൽ രണ്ടരവർഷംവീതം കോൺഗ്രസും മുസ്‌ലിംലീഗും ഭരണം പങ്കിടുന്നതാണ് പതിവ്. ആദ്യം ഏതുപാർട്ടി പ്രസിഡ ന്റാകണമെന്ന കാര്യത്തിൽ യു ഡിഎഫ് തീരുമാനമെടുത്തശേ ഷം അധ്യക്ഷരുടെ കാര്യത്തിൽ പാർട്ടിതലത്തിൽ തീരുമാനമെടുക്കണം.
ചെറുവണ്ണൂർ പഞ്ചായ ത്തിൽ മുൻ പഞ്ചായത്ത് പ്രസി ഡന്റുകൂടിയായ രണ്ടാം വാർ ഡിൽനിന്ന് വിജയിച്ച കോൺഗ്രസിലെ നളിനി നല്ലൂരിന്റെ പേരാണ് പ്രസിഡന്റ് സ്ഥാന ത്തേക്കുള്ള ചർച്ചയിലുള്ളത്.
17-ാ വാർഡിൽനിന്ന് വിജയി ച്ച മുസ്ലിംലീഗിലെ കിണറുള്ള തിൽ മൊയ്തുവിനാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സാധ്യത. കൂത്താളി പഞ്ചായ ത്തിൽ മുൻ പഞ്ചായത്ത് സ്ഥി രംസമിതി ചെയർമാൻകൂടി യായ ഏഴാംവാർഡിൽനിന്ന് വിജയിച്ച തണ്ടോറ ഉമ്മറാണ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് പ്ര ധാന പരിഗണനയിലുള്ളത്.
തുല്യനിലയിലായതിനാൽ അധ്യക്ഷ സ്ഥാനത്തേക്ക് നറു ക്കെടുപ്പ് നടക്കുന്ന പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിൽ എൽ ഡിഎഫിൽനിന്ന് സിപിഎമ്മി ലെ ആദിത്യ സുകുമാരനും യു ഡിഎഫിൽ കോൺഗ്രസിലെ മിനി വട്ടക്കണ്ടിയും മത്സരിക്കാ നാണ് സാധ്യത.

Comments
Post a Comment