ഞാനും മരിക്കും അമ്മേ' എന്ന് പറഞ്ഞ ഭയം സത്യമായി. വിസയ്ക്ക് കാത്തിരുന്ന മാതാപിതാക്കളുടെ മകൾ സോണയുടെ വിയോഗത്തിൽ നാടിന് നൊമ്പരം...




കൊച്ചി: മാതാപിതാക്കളെ അവസാനമായി ഒരു നോക്ക് കാണാൻ കാത്തുനിൽക്കാതെ, ജോർജിയയിൽ ചികിത്സയിലായിരുന്ന മലയാളി മെഡിക്കൽ വിദ്യാർത്ഥിനി സോണ മരണത്തിന് കീഴടങ്ങി 23 വയസ്സായിരുന്നു. ശക്തമായ തലവേദനയും, പനിയും ബാധിച്ചതിനെ തുടർന്ന് 5 ദിവസം മുൻപാണ് സോണയെ ജോർജിയയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സ തുടങ്ങി 2ാം ദിവസം തന്നെ വിദ്യാർത്ഥിനി കോമയിലാവുകയും തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു..

മൂന്നര വർഷം മുൻപാണ് ഏറെ പ്രതീക്ഷകളോടെ വായ്പയെടുത്ത് മാതാപിതാക്കൾ സോണയെ എംബിബിഎസ് പഠനത്തിനായി ജോർജിയയിലേക്ക് അയച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ സമാന ലക്ഷണങ്ങളോടെ മറ്റൊരു കുട്ടി മരിച്ചതായി സോണ അറിഞ്ഞതിനെ തുടർന്ന്, താനും മരിക്കുമെന്നുള്ള ഭയം അമ്മയെ അറിയിച്ചിരുന്നു. ഉടൻ നാട്ടിലെത്തിക്കാമെന്ന ഉറപ്പ് നൽകിയാണ് അന്ന് കുടുംബം സോണയെ ആശ്വസിപ്പിച്ചത്.

കോമയിലായ മകളെ നാട്ടിലെത്തിച്ച് മികച്ച ചികിത്സ നൽകാൻ ലക്ഷങ്ങൾ വേണ്ടിവരുമെന്നറിഞ്ഞതോടെ കുടുംബം സർക്കാരിന്റെ ഇടപെടൽ അഭ്യർത്ഥിച്ചിരുന്നു. ഉറ്റ ബന്ധുക്കൾ എത്തിയാൽ മാത്രമേ തിരികെ കൊണ്ടുവരാൻ സാധിക്കൂ എന്നതിനാൽ, ജോർജിയയിലേക്ക് പോകാനായി വിസയ്ക്ക് അപേക്ഷിച്ച് കാത്തിരിക്കുകയായിരുന്നു ഈ സമയം മാതാപിതാക്കൾ.



മകളെ നാട്ടില്‍ എത്തിച്ച് ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാമെന്ന മാതാപിതാക്കളുടെ ശുഭപ്രതീക്ഷകൾ വിഫലമാക്കിക്കൊണ്ടാണ് സോണ എന്നെന്നേക്കുമായി യാത്രയായത്...

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി