കരിയാത്തും പാറയിൽ കളഞ്ഞുകിട്ടിയ സ്വർണവും മൊബൈൽഫോണും തിരിച്ചേൽപ്പിച്ചു
കൂരാച്ചുണ്ട് : കരിയാത്തും പാറ തോണിക്കടവ് ടൂറിസംകേന്ദ്രം ജീവനക്കാരുടെ സത്യസന്ധതയിൽ വിനോദസ ഞ്ചാരികൾക്ക് സ്വർണവും പണവും അടങ്ങിയ ബാഗും മൊബൈൽ ഫോണും തിരിച്ചുകിട്ടി. തിങ്കളാഴ്ച ഉച്ചയോടെ യാണ് ടൂറിസം കേന്ദ്രത്തിലെത്തിയ മലപ്പുറം സ്വദേശികൾ ബാഗും ഫോണും മറന്നുവെച്ചത്. സാധനങ്ങൾ നഷ്ടപ്പെട്ട വിവരം കുറച്ചു വൈകിയാണ് ഇവർ മനസ്സിലാക്കിയത്. തു ടർന്ന് ഇവർതന്നെയാണ് ടൂറിസം സെന്റർ ജീവനക്കാരെ വിവരം അറിയിച്ചത്. തുടർന്ന് ജീവനക്കാർ പ്രദേശത്ത് തി രച്ചിൽ നടത്തി സാധനങ്ങൾ കണ്ടെത്തുകയായിരുന്നു. തി - ങ്കളാഴ്ച രാത്രിതന്നെ ജീവനക്കാർ ബാഗും ഫോണും സഞ്ചാ രികൾക്ക് കൈമാറി

Comments
Post a Comment