വീടിനു മുകളിലേക്ക് കൂറ്റൻ ഐസ് കട്ട വീണു: ഹിമപാതം തുടരുമോയെന്ന വേവലാതിയിൽ നാട്ടുകാർ

  


മലപ്പുറം: ആകാശത്തുനിന്ന്കൂറ്റൻ ഐസ് കട്ട വീണ അപൂ ർവമായ സംഭവമാണ് കാളികാവ് മമ്പാട്ടുമൂലയിൽ കഴിഞ്ഞ ദി വസം രാത്രി അരങ്ങേറിയത്. രാത്രി 8.30നാണ് അര ക്വിന്റലി ലേറെ ഭാരമുള്ള ഐസ് കട്ട് ഓ ട്ടോ ഡ്രൈവറായ കൊമ്പൻ ഉ മ്മറിന്റെ വീടിന് മുകളിൽ പതിച്ചത്.

 വലിയ ശബ്ദത്തോടെ വീണ ഐസ് കട്ട ചിന്നിച്ചിതറുകയും വീടിന്റെ കോൺക്രീറ്റ് മേൽക്കൂരക്ക് ചെറിയ തോതിൽ കേടുപാടുകൾ വസംഭവിക്കുകയും ചെയ്തു‌.

ശബ്ദംകേട്ട് വീട്ടുകാർ ഭയപ്പെട്ട് പുറത്തേക്ക് വന്നപ്പോ ഴാണ് സംഭവം മനസിലായത്. ആദ്യം ഇടിമിന്നലേറ്റതാണെന്ന് സംശയിച്ചെങ്കിലും മേൽ ക്കുരയിൽ നിന്ന് ഐസ് പാളി കളുടെ അവശിഷ്ടങ്ങൾ താഴേ ക്ക് പതിച്ചതോടെയാണ് ഐസ് കട്ട വീണതാണെന്ന് സ്ഥിരീക രിച്ചത്.

ജനക്കൂട്ടത്തിനിടയിലേക്കോ വാഹനങ്ങൾക്ക് മുകളിലേ ക്കോ ആണ് ഐസ് കട്ട വീണി രുന്നതെങ്കിൽ വലിയ അപകടം സംഭവിക്കുമായിരുന്നു. വേനൽ മഴയ്ക്കൊപ്പം ആലിപ്പഴം വീഴു ന്നത് സാധാരണമാണെങ്കിലും തെളിഞ്ഞ ആകാശത്തുനിന്ന് കൂറ്റൻ ഐസ് കട്ട വീഴുന്നത് അ പൂർവ സംഭവമാണെന്നാണ് പ ഴമക്കാർ പോലും പറഞ്ഞത്.





Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി