കൂരാച്ചുണ്ടിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ബൈക്ക് യാത്രികൻ്റെ കൈ ഒടിഞ്ഞു
കൂരാച്ചുണ്ട് : കാട്ടുപന്നിയുടെ ആക്രമണത്തിൽ ബൈക്ക് യാത്രികൻ്റെ കൈ ഒടിഞ്ഞു.
കല്ലാനോട് നിന്നും കൂരാച്ചുണ്ട് ഭാഗത്തേക്ക് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന പന്തിരിക്കര ബിനു (32) ഇളവാക്കുന്നേലിൻ്റെ കൈ ഒടിഞ്ഞ് പേരാമ്പ്ര EMS ഹോസ്പിറ്റലിൽ ചികിത്സയിലാണ്.
മേലെ പൂവത്തുംചോല , എട്ടിയിൽ ഭാഗത്ത് രാത്രി 10 നും 11 നും ഇടയിലാണ് പന്നിയുടെ ആക്രമണമുണ്ടായത്. ചോര വാർന്ന നിലയിൽ മറ്റ് വഴിയാത്രകാരാണ് ബിനുവിനെ ആശുപത്രിയിൽ എത്തിച്ചത്.
പന്നിയുടെ ആക്രമണം തുടർകഥയാകുമ്പോഴും പഞ്ചായത്തോ വനം വകുപ്പോ പന്നികളെ നിയന്ത്രിക്കാനോ , നഷ്ടപരിഹാരം ചെയ്യാനോ വേണ്ട രീതിയിലുള്ള ഇടപെടലുകൾ ചെയ്യുന്നില്ലായെന്ന ആക്ഷേപമുണ്ട്.

Comments
Post a Comment