ഇതാണ് ഇഞ്ചോടിഞ്ച് പോരാട്ടം! മൂന്ന് സ്ഥാനാർഥികളും തമ്മിൽ ഓരോ വോട്ടിന്റെ വ്യത്യാസം; ഒരുവോട്ടിന് സിപിഎമ്മിന് ജയം.
കല്പറ്റ: വയനാട് വെള്ളമുണ്ട പഞ്ചായത്തിലെ കരിങ്ങാരി വാർഡിൽ മൂന്ന് സ്ഥാനാർഥികൾക്കും കിട്ടിയ വോട്ടുകളുടെ എണ്ണം കൗതുകമായി. മൂന്ന് സ്ഥാനാർഥികളും തമ്മിൽ ഓരോ വോട്ടിന്റെ വ്യത്യാസം മാത്രമാണുള്ളതെന്നതാണ് ഫലപ്രഖ്യാപനത്തിൽ കൗതുകമുണർത്തിയത്. ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ സിപിഎം സ്ഥാനാർഥിയായ ഉണ്ണാച്ചി മൊയ്തുതുവിനായിരുന്നു വിജയം.
സിപിഎം സ്ഥാനാർഥിയായ ഉണ്ണാച്ചി മൊയ്തുവിന് ആകെ കിട്ടിയ വോട്ട് 375 ആയിരുന്നു. രണ്ടാമതെത്തിയ ബിജെപി സ്ഥാനാർഥി മനോജ് പടക്കോട്ടുമ്മൽ 374 വോട്ട് നേടി. കോൺഗ്രസ് സ്ഥാനാർഥിയാകട്ടെ 373 വോട്ടുമായി മൂന്നാമതുമായി. അക്ഷരാർഥത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് വിശേഷിപ്പിക്കാവുന്ന മത്സരമായിരുന്നു കരിങ്ങാരി വാർഡിൽ.

Comments
Post a Comment