വയലട റോഡിൽ സകൂട്ടർ പൊട്ടിത്തെറിച്ച് ഒരു മരണം

 

ആഹ്ലാദപ്രകടനത്തിനിടെ അപകടം ബാലുശ്ശേരിയിലും ;കുറുമ്പൊയിൽ - വയലട റോഡിൽ ആണ് സംഭവം 

ബാലുശ്ശേരി:   പനങ്ങാട് പഞ്ചായത്ത് രണ്ടാം വാർഡിൽ വിജയിച്ച ദേവാനന്ദൻ മാസ്റ്ററുടെ വിജയാഹ്ലാദ പ്രകടനത്തിനിടെയുണ്ടായ അപകടത്തിൽ അദ്ദേഹത്തിൻ്റെ രണ്ട് ജ്യേഷ്ഠ പുത്രന്മാർക്ക് പരിക്കേറ്റതിൽ ഒരാൾ മരണപ്പെട്ടു . പ്രകടനത്തിനിടെ പടകം പൊട്ടിക്കുമ്പോൾ ബൈക്കിൽ സൂക്ഷിച്ച പടക്കവും പെട്രോൾ ടാങ്കും പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത് .മറ്റൊരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.



കുറുമ്പൊയിൽ ബ്രൂ ലാൻഡിൽ ജയറാമിന്റെ മകൻ സന്ദീപാണ് (34) മരി ച്ചത്. സന്ദീപിന്റെ പിതൃസ ഹോദരനായ രവീന്ദ്രന്റെ മകൻ ജിഷ്ണുവിന് (25) ഗു രുതരമായി പരിക്കേറ്റു

നരിക്കുനിയിൽ നിന്നും ഫയർ ഫോഴസും ബാലുശ്ശേരിയിൽ നിന്ന് പൊലീസും സ്ഥലത്തെത്തി. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കുറുമ്പൊയിൽ വയലട റൂട്ടിൽ മരത്തുംപടിയിലാണ് അപകടം ഉണ്ടായത്.



Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി