പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളെ പരിചയപെടുത്തുന്നു

 


ബിന്ദു ബാലകൃഷ്ണൻ @ ചക്കിട്ടപാറ പഞ്ചായത്ത് 12-ാം വാർഡ് യുഡിഎഫ് സ്ഥാനാർഥി


ചക്കിട്ടപാറ : ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് വാർഡ് 12 യുഡിഎഫ് സ്ഥാനാർഥി മഹിളാ കോൺഗ്രസിലൂടെ പൊതുപ്രവർത്തനത്തിലേക്ക് കടന്നുവന്ന സാധാരണക്കാരിൽ സാധാരണക്കാരിയായ വീട്ടമ്മ ബിന്ദു ബാലകൃഷ്ണൻ. ചക്കിട്ട പാറ മണ്ഡലം മഹിളാ കോൺഗ്രസ് കമ്മിറ്റിയിൽ ചലനാത്മകമാക്കുന്നതിൽ ശ്രദ്ധേയമായ പരിപാടികൾക്ക് നേതൃത്വം സാധാരണക്കാരിൽ സാധാരണക്കാരായതുകൊണ്ട് തന്നെ സാധാരണക്കാരുടെ പ്രശ്നങ്ങൾ തിരിച്ചറിയാനും,  അതിൽ അവസരോചിതമായി ഇടപെടുവാനും ബിന്ദുവിന് സാധിച്ചിട്ടുണ്ട്. വളരെ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് വാർഡിലെ ജനങ്ങളുടെ പ്രിയപ്പെട്ടവളായി ബിന്ദു മാറി. കഴിഞ്ഞിരിക്കുന്നു. നേതൃപാടവം സംഘടനാ മികവ് എന്നിവ മുഖമുദ്ര.

12-ാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി  ബിന്ദു ബാലകൃഷ്ണൻ കൈ ചിഹ്നത്തിൽ മത്സരിക്കമ്പോൾ പൈനാപ്പിൾചിഹ്നത്തിൽ മറ്റൊരു ബിന്ദുവുമുണ്ട്

ബിന്ദു ബാലകൃഷ്ണൻ്റെ വാക്കുകളിലേക്ക്👇🏻👇🏻👇🏻👇🏻

 പന്ത്രണ്ടാം വാർഡിന്റെ വികസന തുടർച്ചയ്ക്ക് ഞാനുണ്ടാകും. നിങ്ങളിൽ ഒരാളായി ജനമനസ്സറിഞ്ഞ് ജനങ്ങളോടൊത്ത് ചേർന്ന് പ്രവർത്തിക്കും. കഴിഞ്ഞ 20 വർഷമായി ജനത്തെ മറന്ന, ചക്കിട്ടപാറ ഭരണസമിതിയെ, താഴെയിറക്കാൻ, ജനത്തെ അറിയുന്ന, ചക്കിട്ടപാറ പഞ്ചായത്തിന്റെ ഭരണമേൽപ്പിക്കാൻ, എന്റെ വാർഡിലെ ഓരോരുത്തരും എന്റെ പ്രിയപ്പെട്ടവരായി ഒരുമിച്ച് ചേർത്ത് നിർത്തി, ഈ വാർഡിന്റെ വികസന പ്രവർത്തനങ്ങൾ, മുന്നോട്ടു നയിക്കുന്നതിൽ നിങ്ങളിൽ ഒരാളായി ഉണ്ടാകും.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി