ഒറ്റദിവസംപോലും പ്രചാരണത്തിനിറങ്ങാതെ, ഒളിവിലിരുന്നു മത്സരിച്ച സ്ഥാനാർഥിക്ക് മിന്നും ജയം.
താമരശ്ശേരി: തദ്ദേശതിരഞ്ഞെടുപ്പി ലെ കന്നിസ്ഥാനാർഥി പ്രഖ്യാപനത്തി നുശേഷം ഒരൊറ്റ ദിവസംപോലും പ്ര ചാരണത്തിനിറങ്ങാനോ, നാമനിർ ദേശ പത്രികപോലും നേരിട്ട് സമർ പ്പിക്കാനോ കഴിയാതെ ഒളിവിലിരു ന്ന് മത്സരിക്കേണ്ടിവന്ന സ്ഥാനാർഥി ക്ക് മിന്നുന്നവിജയം. താമരശ്ശേരി ഗ്രാ മപ്പഞ്ചായത്തിലെ പുതുതായി രൂ പവത്കരിക്കപ്പെട്ട 11-ാം വാർഡായ കരിങ്ങമണ്ണയിലെ യുഡിഎഫ് സ്ഥാ നാർഥി വെഴുപ്പൂർ നടുവിൽപീടിക സൈനുൽ ആബിദ്ദീൻ എന്ന കുടു ക്കിൽ ബാബുവാണ് താൻ ആദ്യമാ യി മത്സരിച്ച തിരഞ്ഞെടുപ്പിൽ ഈ അപൂർവനേട്ടം കരസ്ഥമാക്കിയത്.
കട്ടിപ്പാറ ഇറ ച്ചിപ്പാറയിലെ ഫ്ര ഷ്കട്ട് പ്ലാന്റ് കോ ഴിയറവു മാലിന്യ പ്ലാന്റിലേക്ക് അതി ക്രമിച്ചുകയറി അക്ര മം നടത്തിയെന്നാരോ പിച്ച് സെപ്റ്റംബർ 21-ന് രജിസ്റ്റർചെയ്ത കേസിലും ഒക്ടോബർ 21-ലെ ഫ്രഷ്കട്ട് സംഘർ ഷത്തിനിടെ പ്ലാന്റിൽ അതിക്രമിച്ചു കയറി തൊഴിലാളികളെ ആക്രമി ക്കാൻ ഗൂഢാലോചന നടത്തിയെ ന്ന കേസിലും പ്രതിചേർക്കപ്പെട്ടിരു ന്ന ബാബു കുടുക്കിലിനെതിരേ താമ രശ്ശേരി പോലീസ് നേരത്തേ ലുക്കൗട്ട്സർക്കുലർ പുറപ്പെടുവിച്ചിരുന്നു. തുടർന്ന് ഒളിവിൽ കഴിയു "ന്നതിനിടെയാണ് ഇരു തുള്ളിപ്പുഴ സംര ക്ഷണ ജനകീയ സമരസമിതിയുടെ ചെയർമാനായ ബാബു കുടുക്കി ലിനെ മുസ്‌ലിം ലീഗ് സ്ഥാനാർഥി യായി അവതരി പ്പിച്ചത്.
ഗസറ്റഡ് ഓഫീ സറുടെ സാക്ഷ്യപത്രം സഹിതം ലീഗ് പ്രവർത്ത കരുടെ സഹായത്തോടെയാ ണ് ഇദ്ദേഹം ഒളിവിലിരുന്നുകൊണ്ട് നാമനിർദേശപത്രിക സമർപ്പിച്ചത്. ബാബുവിന്റെ അസാന്നിധ്യത്തിൽ യുഡിഎഫ് പ്രവർത്തകരായിരുന്നു വാർഡിലെ വീടുകൾ കയറിയിറങ്ങി വോട്ടഭ്യർഥിച്ച് പ്രചാരണംനടത്തിയ ത്. സമരസമിതിക്കാരായ വോട്ടർമാ
രിൽ പലരും സ്ഥാനാർഥിയെപ്പോ ലെ ഒളിവിലായിരുന്നു. അതിനുപുറ മേ അതേ സമരസമിതിയുടെ ഭാരവാ ഹിയായ മുൻ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് വിമത സ്ഥാനാർ ഥിയായി മത്സരരംഗത്തുണ്ടായിരുന്നു. എന്നാൽ, ഫലം പുറത്തുവന്നപ്പോൾ ഒളിവിലിരുന്ന് മത്സരിച്ച സ്ഥാനാർഥി ക്ക് 225 വോട്ടിന്റെ ഭൂരിപക്ഷത്തോ ടെ മികച്ചജയം.
അഞ്ചിനെതിരേ 17 സീറ്റിന് യുഡി എഫ് അധികാരം നിലനിർത്തിയ താ മരശ്ശേരി പഞ്ചായത്തിൽ, കരിങ്ങമ ണ്ണയിലെ വോട്ടർമാർ ബാബു കുടു ക്കിലിന് 599 വോട്ടുകളാണ് സമ്മാ നിച്ചത്.
എൽഡിഎഫ് സ്വതന്ത്രൻ നവാസി ന് 374 വോട്ടുകൾ നേടാനായപ്പോൾ, സ്വതന്ത്രസ്ഥാനാർഥിയായ മുൻ ബ്ലോ ക്ക് കോൺഗ്രസ് വൈസ് പ്രസിഡ ന്റ് ബാലകൃഷ്ണൻ പുല്ലങ്ങോടിന് 68 വോട്ടുകൾ ലഭിച്ചു. ബിജെപിയുടെ ചന്ദ്രൻ നായർ 56 വോട്ടുകളും സ്വതന്ത്രസ്ഥാനാർഥി ഷമീർ ആറുവോ ട്ടും നേടി.
ബാബു കുടുക്കിലിനെ ഫ്രഷ്ക ട്ട് സംഘർഷക്കേസിൽ അറസ്റ്റുചെ യ്യുന്നത് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഹർജി പരിഗണിക്കുന്ന ജനുവരി അഞ്ചുവരെ അറസ്റ്റുചെയ്യരുതെന്നാ ണ് ഫലപ്രഖ്യാപനദിനത്തിന് തൊട്ടു തലേന്നത്തെ കോടതിവിധി. അതിന് തൊട്ടടുത്തദിവസംതന്നെയാണ് ഫല പ്രഖ്യാപനവും മികച്ച വിജയവുമെ ന്നത് ബാബുവിനും യുഡിഎഫിനും ഇരട്ടിമധുരമായി. തിരഞ്ഞെടുപ്പിനു മുൻപ് എങ്ങനെയെങ്കിലും സ്ഥാനാർ ഥിയെ കസ്റ്റഡിയിലെടുക്കാനായി രുന്നു പോലീസിന്റെ ശ്രമമെങ്കിലും അത് വിജയിച്ചില്ല.
അറസ്റ്റ് താത്കാലികമായി തട ഞ്ഞ സാഹചര്യത്തിൽ ബാബു ഏതാനും ദിവസത്തിനകം മടങ്ങിയെ ത്തുമെന്നാണ് ലീഗ് പ്രാദേശികനേതൃ ത്വം പറയുന്നത്.

Comments
Post a Comment