മരുതോങ്കര സ്വദേശികളായ വൈദികരുടെ പേര് വോട്ടർപട്ടികയിൽനിന്നു നീക്കിയതായി ആക്ഷേപം

 


മരുതോങ്കര: മരുതോങ്കര സെൻ്റ മേരീസ് ഫൊറോന പള്ളിഇടവകയിലെ ഏതാനും വൈദികരുടെയും കന്യാസ്ത്രീ കളുടെയും പേര് വോട്ടർപട്ടികയിൽ നിന്ന് വെട്ടിമാറ്റിയതാ യി ആക്ഷേപം. മരുതോങ്കരയിൽ ജനിച്ചു വളർന്ന ഫാ. വി ൻസെന്റ് കറുകമാലിൽ, ഫാ. ജോജോ മഞ്ഞക്കഴക്കുന്നേ ൽ എന്നിവരുടേയും മരുതോങ്കര കോൺവെൻ്റിലെ മൂന്നു കന്യാസ്ത്രീകളുടെയും വോട്ടുകളാണ് നീക്കം ചെയ്‌തതാ യി പരാതിയുള്ളത്.


ജന്മനാടായ മരുതോങ്കരയിലാണ് വർഷങ്ങളായി ഇവ ർ വോട്ട് ചെയ്തിരുന്നത്. 30 വർഷമായി താൻ മരുതോങ്കര യിലാണ് വോട്ട് ചെയ്‌തിരുന്നതെന്നും ഇത്തവണയും ഇവി ടെത്തന്നെ വോട്ട് ചെയ്യാൻ അവസരം ഒരുക്കണമെന്ന് പ ഞ്ചായത്ത് പ്രസിഡൻ്റിനോട് അഭ്യർഥിച്ചിരുന്നതായും ഫാ. വിൻസെന്റ് കറുകമാലിൽ പറഞ്ഞു. ഫാ. ജോജോ മഞ്ഞ ക്കഴക്കുന്നേലിൻ്റെ പേര് നീക്കരുതെന്ന് അദേഹത്തിന്റെ ബ ന്ധുക്കൾ ഉദ്യോഗസ്ഥരോട് അഭ്യർഥിച്ചിരുന്നുവെന്നും ഇ ത് പരിഗണിക്കാതെയാണ് പേര് വെട്ടിയതെന്നും മരുതോ ങ്കര പഞ്ചായത്തംഗം തോമസ് കാഞ്ഞിരത്തിങ്കൽ പറഞ്ഞു. ഉദ്യോഗസ്ഥരുടെ നടപടി മൂലം വൈദികർക്കും കന്യാ സ്ത്രീകൾക്കും ഇത്തവണ സമ്മതിദാനാവകാശം നിഷേ ധിക്കപ്പെട്ടിരിക്കുകയാണ്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി