ചതിയിൽ വീണു ; സ്നേഹം രക്ഷിച്ചു
തിരുവനന്തപുരത്ത് ബ്ലൈൻഡ് ഫു ട്ബോൾ മത്സരത്തിൽ പങ്കെടുത്ത് തീവണ്ടിയിൽ തിരിച്ചുവരുകയായിരുന്ന മലപ്പുറം സ്വദേശിയായ 24 വയസ്സുള്ള വിദ്യാർഥിയെ യാത്രക്കാരിലാരോ ക്രൂരമായി വഞ്ചിച്ചു. തൃശ്ശൂരിലിറങ്ങേണ്ട വിദ്യാർഥി, തീവണ്ടി നിർത്തിയത് മനസ്സിലാക്കി സ്റ്റേഷൻ എത്തിയോയെന്ന് ചോദിച്ചപ്പോൾ എത്തിയെന്ന് ആരോ മറുപടി പറഞ്ഞു.
100 ശതമാനം കാഴ്ചപരിമിതനായ വി ദ്യാർഥി ആ വാക്കു വിശ്വസിച്ചിറങ്ങിയ പ്പോൾ ചെന്നുപതിച്ചത് 40 അടി താഴെ യുള്ള ചതുപ്പിൽ രാവിലെ ആറുമണി യോടെയാണ് വീണത്. തൃശ്ശൂർ റെയിൽ വേ സ്റ്റേഷന് ഒരു കിലോമീറ്ററകലെ മി ഠായിഗേറ്റിനുസമീപം സിഗ്നൽ കാത്തു കിടന്ന തീവണ്ടി ഉടൻ പുറപ്പെടുകയും ചെയ്തു.
സമീപത്തൊന്നും വീടുകളുമില്ല. അക ലെയുള്ള ചെറിയ വാടകവീട്ടിൽ നാമ ക്കൽ സ്വദേശിയായ കൂലിപ്പണിക്കാരനായ സതീശൻ (32) താമസിക്കുന്നുണ്ട്. രാവിലെ ആറരയോടെ എണീറ്റ സതീശൻ അകലെ കുറ്റിക്കാട്ടിലൊ രു ചെറിയ കര ച്ചിൽ കേട്ടു. സതീ ശൻ കണ്ടത് എഴുന്നേൽക്കാ നാകാതെ കിടക്കുന്ന ചെറുപ്പക്കാരനെ. സിപിഎം പ്രാദേശികനേതാവ് മങ്കുഴി ശിവദാസിനെ ഫോണിൽ ബന്ധപ്പെട്ട് സതീശൻ വിവരം അറിയിച്ചു.
ശിവദാസും നാട്ടുകാരും എത്തുമ്പോഴേക്കും യുവാവിനെ താങ്ങി സതീശൻ മുകളിലെത്തിച്ചു.യുവാവിനോടൊപ്പമുണ്ടായിരുന്ന ബ്ലൈൻഡ് ഫുട്ബോൾ താരങ്ങൾ തൃ ശ്ശൂർ സ്റ്റേഷനിലിറങ്ങി യുവാവിനെ കാണാതെ പരിഭ്രാന്തരായി നിൽക്കുക യായിരുന്നു. യുവാവിന് പ്രാഥമിക ചി കിത്സ നൽകി സതീശനും ശിവദാസും ചേർന്ന് വാഹനത്തിൽ കയറ്റി കൂട്ടുകാ രുടെ അടുത്തെത്തിച്ചു.

Comments
Post a Comment