ആവേശക്കടലായ് റോഡ് ഷോ - റീമാ കുന്നുമ്മലിന്റെ കൂരാച്ചുണ്ട് പര്യടനം പ്രോജ്ജ്വലം
കൂരാച്ചുണ്ട്: ജില്ലാ പഞ്ചായത്ത് ഉള്ളിയേരി ഡിവിഷൻ സ്ഥാനാർത്ഥി റീമാ കുന്നുമ്മലിന്റെ പഞ്ചായത്ത് പര്യടനം കൂരാച്ചുണ്ട് അങ്ങാടിയിൽ സമാപിച്ചു. എരപ്പാംതോട് അങ്ങാടിലെ ആദ്യ യോഗം നിസാർ ചേലേരി ഉദ്ഘാടനം ചെയ്തു. കാവിൽ പി മാധവൻ, സിറാജ് ചിറ്റേടത്ത് തുടങ്ങിയവരും കൂരാച്ചുണ്ട് യുഡിഎഫ് നേതാക്കളായ ഷാജു കാരക്കട, ഓ കെ അമ്മദ് , ജോയ് കുര്യൻ മുട്ടുംമുഖത്ത്, മുഹമ്മദ് കൊടക്കൽ, സി കെ അമ്മദ്, മുഹമ്മദ് നടുക്കുനിയിൽ, അസീസ് ഹാജി വട്ടുകുനിയിൽ, പി പി മുഹമ്മദ്, സാദിഖ് ഓണാട്ട് തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.
വട്ടച്ചിറ, പൂവത്തും ചോല, കല്ലാനോട്, കാളങ്ങാലി ജംഗ്ഷൻ, കേളോത്ത് വയൽ തുടങ്ങിയ ഇടങ്ങളിൽ വമ്പിച്ച ജനബാഹുല്യം വലിയ വിജയ പ്രതീക്ഷ നൽകുന്നുണ്ട്. ബാലുശേരി ബ്ലോക്ക് മെംബർമാരായ അർജ്ജുൻ പൂനത്ത്, അരുൺ ജോസ്, കൂരാച്ചുണ്ട് വാർഡുകളിൽ മൽസരിക്കുന്ന ബിന്ദു കുര്യൻ, ഇസ്മായിൽ ഓകെ, വി എസ് ഹമീദ്, ബിജു കടലാശേരി, ബിന്ദുമോൾ തോമസ്, സണ്ണി മാസ്റ്റർ കാനാട്ട്, വിൻസി തോമസ്, സിനി സിജൊ, റസീന യൂസുഫ്, ജോൺസൺ തേനമ്മാക്കൽ തുടങ്ങിയവരും അനുഗമിച്ചു.

Comments
Post a Comment