ചെലവുകൂടി, വരുമാനം കുറഞ്ഞു ; താങ്ങില്ലാതെ ക്ഷീരകർഷകർ.

 





കൂരാച്ചുണ്ട് : പാലുത്പാദനത്തിലുണ്ടായ കുറവും കാലി ത്തീറ്റ ഉൾപ്പെടെയുള്ള അവ ശ്യവസ്തുക്കളുടെ വിലവർധന യും കാരണം പൊറുതിമുട്ടി ക്ഷീരകർഷകർ.

ക്ഷീരോത്പാദനം ജീവിത മാർഗമായി തിരഞ്ഞെടുത്ത ഒട്ടേറെ കുടുംബങ്ങളാണ് കൂ രാച്ചുണ്ട് മേഖലയിലുള്ളത്. പ്രതിസന്ധികൾ രൂക്ഷമായ തോടെ പലരും ക്ഷീരമേഖല യിൽനിന്ന് പിന്തിരിയുകയാ ണ്. കൂരാച്ചുണ്ട് ക്ഷീരോത്പാ ദക സഹകരണസംഘത്തിൽ നിന്നുമാത്രം 217 കർഷകരാണ് ക്ഷീരമേഖലയിൽനിന്ന് പിൻ വാങ്ങിയത്. 2021-2022 സാമ്പ ത്തികവർഷത്തിൽ 392 കർഷ കരിൽനിന്നായി 10,45,730 ലി റ്റർ പാൽ സംഭരിച്ചിരുന്നു. നി ലവിൽ 175 കർഷകർ മാത്രമാ ണ് സൊസൈറ്റിയിൽ പാലള ക്കുന്നത്. 1785 ലിറ്റർ പാൽ മാ ത്രമാണ് പ്രതിദിനം സൊസൈ റ്റിയിൽ സംഭരിക്കുന്നത്.


ദിനംപ്രതി ചെലവേറുന്നു


ഒരു ചാക്ക് (50 കിലോ) കാ ലിത്തീറ്റയ്ക്ക് 1550 രൂപയോളമാണ് വില. 10 ലിറ്റർ പാൽ ലഭി ക്കുന്ന പശുവിന് ഒരുനേരം നാലുകിലോ കാലിത്തീറ്റയാ ണ് നൽകേണ്ടത്. ഇതോടൊ പ്പം സമീകൃതാഹാരമായ കട

ലപ്പിണ്ണാക്ക്, തേങ്ങാപ്പിണ്ണാ ക്ക്, പരുത്തിക്കുരു ഉൾപ്പെടെ യുള്ളവയ്ക്ക് ദിനം പ്രതി ചെലവ് 250 രൂപയോളമാണ്. ഇതിനി ടെ പശുക്കൾക്ക് എന്തെങ്കിലും രോഗം പിടിപെട്ടാൽ അതിനു ള്ള ചികിത്സച്ചെലവ് വേറെ.

നിലവിൽ ബുദ്ധിമുട്ടില്ലെങ്കി ലും വേനൽ കടുക്കുന്നതോ ടെ പച്ചപ്പുല്ലിന്റെ ലഭ്യതയിലും കുറവുണ്ടാകും. ചൂടുകാലമാ യാൽ പശുക്കൾക്കുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ വേറെ.

മിൽമയിൽ രജിസ്റ്റർചെയ്ത വർക്ക് ഒരു ചാക്ക് കാലിത്തീറ്റ യ്ക്ക് 250 രൂപ സബ്‌സിഡി നൽകുന്നുണ്ട്. ശരാശരി ഗുണനി ലവാരമുള്ള പാലിന് ലിറ്ററിന് 46 രൂപയോളമാണ് നിലവിൽ മിൽമയിൽനിന്ന് നൽകിവരുന്ന ത്. കന്നുകാലികളുടെ ഇൻഷു റൻസിന്റെ പ്രീമിയം തുക വർ ധിപ്പിച്ചതും ക്ഷീരകർഷകർക്ക് ഉണ്ടായിരുന്ന ഇൻഷുറൻസ് പരിരക്ഷ വെട്ടിക്കുറച്ചതും പ്ര തിസന്ധി രൂക്ഷമാകാൻ കാര ണമായിട്ടുണ്ട്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി