തിരക്കേറിയ ബസുകളിൽ മോഷണം വർധിക്കുന്നു
ബാലുശ്ശേരി : സ്വർണവില കുതിച്ചുയർന്നതോടെ ബസുകളിൽ ആഭരണക്കവർച്ച നടത്തുന്ന സംഘം സജീവ മായി. തിരക്കേറിയ ബസുക ളിൽ കയറിക്കൂടുന്ന മോഷ്ടാ ക്കൾ സ്ത്രീകളുടെ ആഭരണ ങ്ങൾ കവർന്ന് സ്ഥലം വിടുക യാണ്.
പ്രായമായ സ്ത്രീകളുടെയും കു ഞ്ഞുങ്ങളുടെയും ആഭരണങ്ങ ളാണ് മോഷ്ടാക്കൾ കൈയിലാ ക്കുന്നത്. താമരശ്ശേരി - കൊ യിലാണ്ടി റൂട്ടിലോടുന്ന ബസു കളിലാണ് മോഷണം വർധി ക്കുന്നത്. നിത്യേന ഒന്നിലധി കും പരാതികളാണ് റിപ്പോർട്ട് ചെയ്യുന്നതെന്ന് പോലീസ് പറ യുന്നു. കഴിഞ്ഞദിവസം ബാലുശ്ശേരിയിൽനിന്ന് കൊല്ലം പിഷാരികാവ് ക്ഷേത്രദർശന ത്തിനുപോയ സ്ത്രീയുടെ മൂന്നു പവൻ്റെ സ്വർണമാലയാണ് കവർന്നത്.
ഉള്ളിയേരി-ബാലുശ്ശേരി റൂ ട്ടിലോടുന്ന ബസിൽനിന്ന് ഒരു സ്ത്രീയുടെ ഒന്നരപ്പവൻ വരു ന്ന സ്വർണാഭരണവും കവർച്ച ചെയ്യപ്പെട്ടിരുന്നു. കൂട്ടംചേർ ന്ന് പ്രവർത്തിക്കുന്ന സംഘ ങ്ങൾ യാത്രക്കാരുടെ ശ്രദ്ധതി രിച്ച് മോഷണം നടത്തി കടന്നു കളയുകയാണ്. ഇതരനാട്ടുകാ രായ സംഘത്തെ ഇറക്കി മോ ഷ്ടാക്കൾക്ക് സംരക്ഷണമൊരു ക്കുന്ന സംഘവും പ്രവർത്തി ക്കുന്നതായാണ് പോലിസിന് ലഭിക്കുന്ന വിവരം.
പൊതുഗതാഗതം ഉപയോഗി ക്കുന്നവർ പ്രത്യേകജാഗ്രത പു ലർത്തണമെന്ന് പോലീസ് മുന്ന റിയിപ്പ് നൽകി. വിലപിടിപ്പുള്ള ആഭരണ ങ്ങൾ ധരിക്കാതിരിക്കുക, തി രക്കേറിയ ബസുകളിൽ ജാ ഗ്രത പുലർത്തുക. യാത്രക്കാ രിൽ ആരെങ്കിലും മോഷണം നടത്തിയതായി ശ്രദ്ധയിൽ പ്പെട്ടാൽ ഉടൻ പോലീസിൽ അറിയിക്കുക എന്നീ നിർദേശ ങ്ങളും അധികൃതർ നൽകിയി ട്ടുണ്ട്.
സിസിടിവി ക്യാമറകൾ എല്ലാ ബസുകളിലും സ്ഥാപി ക്കാൻ ബസ്സുടമകൾക്ക് നിർദേ ശം നൽകിയതായി പോലീസ് പറഞ്ഞു.

Comments
Post a Comment