പേരാമ്പ്രയിൽ സീനിയർ വിദ്യാർത്ഥി ജൂനിയർ വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി; കണ്ണിന് താഴെയുള്ള എല്ലിന് പൊട്ടൽ, നാല് വിദ്യാർത്ഥികൾക്കെതിരെ നടപടി
പേരാമ്പ്ര: പേരാമ്പ്രയിലെ സ്വകാര്യ കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥി മർദ്ദിച്ചതായി പരാതി. രണ്ടാംവർഷ ബി.കോം ഫിനാൻസ് വിദ്യാർത്ഥി മുഹമ്മദ് ഷാക്കിറിനെ മർദ്ദിച്ചെന്നാണ് പരാതി ഉയർന്നത്.
വിദ്യാർത്ഥി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സിലാണ്. മുഹമ്മദ് ഷാക്കിറിൻറെ വലത് കണ്ണിന് താഴെയുള്ള എല്ലിന് പൊട്ടലുണ്ട്. ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചതായി കുടുംബം പറഞ്ഞു. രണ്ടാം വർഷ വിദ്യാർത്ഥികളും മൂന്നാം വർഷ വിദ്യാർത്ഥികളും തമ്മിൽ കോളേജിലെ പാർക്കിങ്ങിന് സമീപം തർക്കം നടന്നിരുന്നു.
ഇതിനിടെ സ്കൂകൂട്ടറിൽ പുസ്‌തകം വെക്കാൻ അവിടെ എത്തിയ മുഹമ്മദ് ഷാക്കിറിനെ ഒരു സീനിയർ വിദ്യാർത്ഥി ചീത്തവിളിച്ചു. ഇത് ചോദ്യം ചെയ്തപ്പോൾ മർദ്ദിച്ചെന്നാണ് മുഹമ്മദ് ഷാക്കിർ പറയുന്നത്. പേരാമ്പ്ര പൊലീസിൽ പരാതി നൽകിയെന്ന് കുടുംബം പറയുന്നുണ്ടെങ്കിലും ഇക്കാര്യം പൊലീസ് നിഷേധിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാല് വിദ്യാർത്ഥികളെ കോളേജ് അധികൃതർ സസ്പെൻറ് ചെയ. കോളേജ് സ്റ്റാഫ് കൗൺസിൽ യോഗത്തിൻറെതാണ് നടപടി.

Comments
Post a Comment