വായ്‌പ എടുത്തത് ഒരുലക്ഷം രൂപ; ഇപ്പൊൾ കുടിശ്ശിക 74 ലക്ഷം രൂപയായി; കർഷകൻ വൃക്ക വിറ്റു
മുംബൈ: വട്ടിപ്പലിശക്കാരുടെ കെണിയിൽനിന്ന് രക്ഷപ്പെടാൻ മഹാരാഷ്ട്രയിലെ യുവകർഷകൻ വൃക്കവിറ്റു. ചന്ദ്രപുർ ജില്ലയിലെ ബ്രഹ്മപുരി സ്വദേശി റോഷൻ സദാശിവ് കുഡെ (29)യ്ക്കാണ് ദു രവസ്ഥ.
കൃഷിയിൽ തുടർച്ചയായ നഷ്ടം നേരിട്ടതോടെ ക്ഷീരസം രംഭം ആരംഭിക്കാൻ ഇയാൾ മു ന്നുവർഷം മുൻപ് സ്വകാര്യ പണ് മിടപാടുകാരിൽനിന്ന് ഒരുലക്ഷം രൂപ വായ്പയെടുത്തിരുന്നു. പദ്ധ തി ആരംഭിക്കും മുൻപുതന്നെ ഇയാൾ വാങ്ങിയ പശുക്കൾ ചത്തു. വിളകളും നശിച്ചതോടെ കടക്കെണി കൂടി. ഒരുലക്ഷം രൂപ യുടെ വായ്പ പലിശയും കൂട്ടുപലി ശയും ചേർന്ന് 74 ലക്ഷം രൂപയാ യി ഉയർന്നു.
പണമിടപാടുകാർ കുടും ബത്തെക്കൂടി ഉപദ്രവിക്കാൻ തുടങ്ങിയതോടെ കടംവിട്ടാൻ ഇയാൾ ഭൂമിയും ടാക്ടറും വിലപിടിപ്പുള്ള വീട്ടുപകരണങ്ങളും വിറ്റു. എന്നിട്ടും കടം ബാക്കിയാ യി. പണമിടപാടുകാരിൽ ഒരാൾ റോഷനോട് വൃക്ക വിൽക്കാൻ ഉപദേശിച്ചു. ഒരു ഏജൻ്റ് വഴി യുവാവ് ഇതിനായി കൊൽക്ക ത്തയിലേക്ക് പോയി. പരിശോധനകൾക്ക് വിധേയനായി. തു ടർന്ന് കംബോഡിയയിലേക്ക് പോയി. അവിടെവെച്ച് ഇദ്ദേഹ ത്തിന്റെ വൃക്ക നീക്കം ചെയ്തു. അതുവഴി എട്ടുലക്ഷം രൂപ ലഭി ച്ചു. അതുകൊണ്ടും പ്രശ്നം തീർ ന്നില്ല. പണം തിരിച്ചുകിട്ടാൻ പലി ശക്കാർ സമ്മർദം ശക്തമാക്കിയ തോടെ പരാതിയുമായി കർഷ കൻ പോലീസിനെ സമീപിച്ചു. തുടർന്ന് പോലീസ് കേസെടുത്ത് കിഷോർ ബവൻകുലെ, മനീഷ് കൽബന്ദെ, ലക്ഷ്മൺ ഉർക്കുടെ, പ്രദീപ്ബവൻകുലെ എന്നിവരെ അറസ്റ്റുചെയ്യുകയായിരുന്നു.
മഹാരാഷ്ട്രയിൽ മറാർവാഡ, വിദർഭാമേഖലയിൽ കർഷകർ വലിയ ബുദ്ധിമുട്ടിലാണ്. അടു ത്തിടെ ഉണ്ടായ കനത്തമഴയിൽ അവരുടെ വിളകൾ എല്ലാം നശി ച്ചിരുന്നു. ഈ വർഷം 781 കർഷ കർ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തതായി സർക്കാർ നിയമസ ഭയെ അറിയിച്ചിരുന്നു.

Comments
Post a Comment