ചക്കിട്ടപാറയിലെ കാഫിർ വിവാദത്തിൽ സ്ഥാനാർത്ഥി പെരുവണ്ണാമൂഴി പോലിസിൽ പരാതി ; പ്രക്ഷോഭം ശക്തമാക്കാൻ ചക്കിട്ടപാറ യുഡിഎഫ്
ചക്കിട്ടപാറ: ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പത്താം വാർഡ് യുഡിഎഫ് സ്ഥാനാർഥി നുസ്രത്ത് ടീച്ചർക്കെതിരെ ഇലക്ഷന്റെ തലേന്ന് രാത്രി ഇടത് പാർട്ടികളുടെ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ ആളുകളിൽ മതപർദ്ദ ഉളവാക്കുന്ന രീതിയിൽ നിർമ്മിച്ച വർഗീയത കലർന്ന വീഡിയോ, മതനിരപേക്ഷത നിലനിൽക്കുന്ന ഒരു നാട്ടിൽ അർഷിതാവസ്ഥ സൃഷ്ടിക്കുവാനും, വർഗീയത പറഞ്ഞുകൊണ്ട് വോട്ട് പിടിക്കാനുള്ള ഇടതുപക്ഷത്തിന്റെ തന്ത്രം അങ്ങേയറ്റം പരിഹാസവും, പ്രതിഷേധാത്മകവുമാണെന്നും നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് തക്കതായ ശിക്ഷ നൽകണമെന്നും, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജെയിൻ ജോൺ അഭിപ്രായപ്പെട്ടു
ഒരു വർഗീയതയെയും കോൺഗ്രസ് താലോലിക്കാറില്ലയെന്നും, തിരഞ്ഞെടുപ്പു നേട്ടത്തിനുവേണ്ടി നാട്ടിൽ മതസ്പർദ്ധ വളർത്തുന്ന ഹീനമായ നയം പിന്തുടരുന്നവരെ സമൂഹം ഒറ്റപ്പെടുത്തമന്നും നേതൃത്വത്തെ ബാധിച്ച ആശയപരമായ മൂല്യച്യുതിയും ജീർണതയും ഇടതു പാർട്ടികളെ വർഗീയ കുപ്പത്തൊട്ടിയിലെത്തച്ചെന്നും, സ്വാർത്ഥ രാഷ്ട്രീയനേട്ടത്തിനായി നാടിനെ ഭിന്നിപ്പിക്കുന്ന തീവ്രവർഗീയത പ്രചരിപ്പിച്ചവർ സമൂഹത്തോടു മാപ്പുപറയാൻ തയ്യാറാകണമെന്നും ഇടതു പാർട്ടികൾക്ക് ആത്മാർഥതയുണ്ടെങ്കിൽ ചക്കിട്ടപാറയിലെ കാഫിർ വിവാദ പോസ്റ് ഉണ്ടാക്കിയവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നും, അവരെ ഒറ്റപെടുത്തണമെന്നും മണ്ഡലം പ്രസിഡണ്ട് ജെയിൻ ജോൺ പറഞ്ഞു
കാഫിർ വിവാദത്തിനെതിരെ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. യുഡിഎഫ് ഒറ്റക്കെട്ടായി സമരത്തിനിറങ്ങുമെന്നും യുഡിഎഫ് നേതാക്കൾ അറിയിച്ചു.

Comments
Post a Comment