കൂരാച്ചുണ്ട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ദളിത്‌ലീഗ്‌ നേതാവ് ബിജു കടലാശ്ശേരി

 



കൂരാച്ചുണ്ട്: ഗ്രാമപഞ്ചായത്ത് ഭരണസമിതിയിലേക്ക് വൈസ് പ്രസിഡണ്ട് സ്ഥാനാർത്ഥിയായി പത്താം വാർഡിൽ നിന്നും ഉജ്ജ്വല വിജയം നേടിയ ദളിത് ലീഗ് നേതാവ് ബിജു കടലാശ്ശേരിയെ പഞ്ചായത്ത് മുസ്ലിം ലീഗ് കൗൺസിൽ യോഗം ഏകകണ്ഠമായി തിരഞ്ഞെടുത്തു. പതിനാലിൽ ഒമ്പത് സീറ്റ് നേടിയ യു ഡി എഫിനാണ് ഭരണം. ഏഴ് സീറ്റ് കോൺഗ്രസ്സിനും രണ്ട് സീറ്റ് മുസ്ലിം ലീഗിനുമാണ്. പ്രസിഡണ്ട് സ്ഥാനാർത്ഥിയായി കോൺഗ്രസ്സിൻറെ ഒന്നാം വാർഡിൽ നിന്നും വിജയിച്ച സിനി ജിനോയെ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി മുന്നേ പ്രഖ്യാപിച്ചിരുന്നു.


കാലം ആവശ്യപ്പെടുന്ന തീരുമാനമാണ് കൂരാച്ചുണ്ട് പഞ്ചായത്ത് മുസ്ലിo ലീഗ് കമ്മിറ്റി കൈകൊണ്ടത്. സാധാരണക്കാരുടെ പ്രതിനിധിയായി തിരഞ്ഞെടുപ്പിനെ നേരിട്ട് വിജയം കണ്ട ബിജു കടലാശ്ശേരി ന്യുനപക്ഷങ്ങളുടെയും ദളിതരുടെയും പ്രതിനിധി എന്നതിനേക്കാളുപരി സമൂഹത്തിന്റെ താഴെ തട്ടിൽ ദൈനംദിന ജീവിതത്തിൽ രണ്ടറ്റം മുട്ടിക്കാൻ പാടുപെടുന്ന തൊഴിലാളികളുടെ പ്രതിപുരുഷൻ കൂടിയാണ്. ദളിദ് ലീഗിന്റെ പഞ്ചായത്ത് കമ്മിറ്റി അദ്ധ്യക്ഷൻ കൂടിയാണ് ഓട്ടോ ഡ്രൈവറായ ബിജു. ഡിഗ്രി പാസ്സായിട്ടുണ്ടെങ്കിലും സ്വയം തൊഴിൽ എന്ന നിലയ്ക്ക് ഓട്ടോ ഓടിക്കുകയും ഒഴിവു സമയങ്ങൾ രാഷ്ട്രീയ സാമൂഹ്യ പ്രവർത്തനങ്ങൾക്ക് മാറ്റി വെക്കുകയുമാണ് പതിവ്..

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി