ചക്കിട്ടപാറയിൽ ആദ്യ സത്യപ്രതിജ്ഞ ജോസ് ചെറുവള്ളി
ചക്കിട്ടപാറ: ചക്കിട്ടപാറ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ 21ന് രാവിലെ 10 മണിക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ചക്കിട്ടപാറ പഞ്ചായത്തിലെ മുതിർന്ന അംഗമായ ജോസ് ചെറുവള്ളി ആദ്യം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. പിന്നാലെ മറ്റ് അംഗങ്ങൾക്കു ജോസ് ചെറുവള്ളി പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. തുടർന്ന് ജോസ് ചെറുവള്ളിയുടെ അധ്യക്ഷതയിൽ യോഗം ചേരും. അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് സംബന്ധിച്ച കമീഷൻ്റെ അറിയിപ്പ് സെക്രട്ടറി വായിക്കും. ഗ്രാമ പഞ്ചായത്തിൽ വരണാധികാരിയാണ് ചടങ്ങിന്റെ ചുമതല വഹിക്കുന്നത്. ചക്കിട്ടപാറ പഞ്ചായത്തിൽ യുഡിഎഫ് 09 എൽഡിഎഫ് 07 അംഗങ്ങൾ ആണ് ഉള്ളത്.
ചക്കിട്ടപാറ പഞ്ചായത്തിൽ പ്രസിഡൻ്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ കോൺഗ്രസിനു തന്നെയാണ്. . കോൺഗ്രസിൽ നിന്ന് മൂന്ന് വനിതകളാണ് വിജയിച്ചത്. അതിൽ നാലാംവാർഡിൽനിന്ന് വിജയിച്ച മോളി ആയിത്തമറ്റം പ്രസിഡന്റാകാനാണ് സാധ്യത. വൈസ് പ്രസിഡന്റായി മുൻ ഗ്രാമപ്പഞ്ചായത്തംഗം കൂടിയായ ജിതേഷ് മുതുകാട് വന്നേക്കും

Comments
Post a Comment