കൂരാച്ചുണ്ടിൽ പുതിയ ഭരണ സമിതി 21 അധികാരമേൽക്കും

 



കൂരാച്ചുണ്ട്:  കൂരാച്ചുണ്ട്  പഞ്ചായത്തിലേക്ക്  തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ 21ന് രാവിലെ 10 മണിക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.  മുതിർന്ന അംഗമായ എൻ. കെ.കുഞ്ഞമ്മദ് ആദ്യം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. പിന്നാലെ മറ്റ് അംഗങ്ങൾക്കു എൻ. കെ.കുഞ്ഞമ്മദ് പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. തുടർന്ന് എൻ. കെ.കുഞ്ഞമ്മദിൻ്റെ  അധ്യക്ഷതയിൽ യോഗം ചേരും. അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് സംബന്ധിച്ച കമീഷൻ്റെ അറിയിപ്പ് സെക്രട്ടറി വായിക്കും.  ഗ്രാമ പഞ്ചായത്തിൽ  വരണാധികാരിയാണ് ചടങ്ങിന്റെ ചുമതല വഹിക്കുന്നത്. കൂരാച്ചുണ്ട് പഞ്ചായത്തിൽ യുഡിഎഫ് 09 എൽഡിഎഫ് 05 അംഗങ്ങൾ ആണ് ഉള്ളത്. 

സിനി ജിനോ കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡൻ്റ് ആകും. 



Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി