ചെങ്കോട്ടയിൽ തുരന്നുകയറി യുഡിഎഫ് തേരോട്ടം; 20 വർഷത്തിന് ശേഷം ചക്കിട്ടപാറയിൽ ഭരണമാറ്റം.
ചക്കിട്ടപാറ : അടുത്തകാലത്തൊന്നും ഇത്ര വലിയ മുന്നേറ്റം യുഡിഎഫ് ചക്കിട്ടപാറ നടത്തിയിട്ടില്ല. മുൻ തിരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്ഥമായി ഇത്തവണ യുഡിഎഫ് എല്ലാം നേരത്തെ ആരംഭിച്ചു. രണ്ടു പതിറ്റാണ്ടായി തുടരുന്ന ഇടത് ഭരണത്തിനെതിരായ ഭരണവിരുദ്ധ വികാരം ജനങ്ങളിൽ ശക്തമാണ്. അത് മുതലെടുക്കാൻ യുഡിഎഫിന് സാധിച്ചെന്ന് ഈ തിരഞ്ഞെടുപ്പിലെ ഫലങ്ങളിൽ നിന്നും മനസിലാക്കാം. ഇത്തവണ ഭൂരിപക്ഷം വാർഡുകളും നേടുകയെന്ന ആക്ഷൻ പ്ലാനോട് കൂടിയാണ് യുഡിഎഫ് തിരഞ്ഞെടുപ്പിലേക്ക് കടന്നത്.
ചക്കിട്ടപാറ മണ്ഡലം പ്രസിഡൻറ് റെജി കേച്ചേരിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പിനെ നേരിടാനുള തന്ത്രങ്ങളാണ് യുഡിഎഫ് ആവിഷ്ക്കരിച്ചത്. അതു ഫലപ്രദമായി നടപ്പിലാക്കുന്നതിൽ യുഡിഎഫ് വിജയിക്കുകയും ചെയ്തു.
രണ്ടു പതിറ്റാണ്ടായി ചക്കിട്ടപാറ ഭരിക്കുന്ന ഇടതു മുന്നണിയുടെ അഴിമതിയും വികസന മുരടിപ്പും അക്കമിട്ട് നിരത്തി തയ്യാറാക്കുന്ന 'കുറ്റവിചാരണ യാത്ര'കൾ നടത്തിയിരുന്നു.
ചക്കിട്ടപാറയിൽ ഭരണവീഴ്ചകളും, അഴിമതികളും, വാഗ്ദാനലംഘനങ്ങളും അക്കമിട്ട് നിരത്തുന്ന ലഘുലേഖകളുമായി കോൺഗ്രസ്, യുഡിഎഫ് നേതാക്കളുടെ നേതൃത്വത്തിൽ ഭവന സന്ദർശനം നടത്തിയത് തിരഞ്ഞെടുപ്പിൽ നേട്ടമായി. ഷാഫി പറമ്പിൽ എംപിയാണ് യുഡിഎഫ് പ്രചാരണ പരിപാടികൾ ഉൽഘാടനം ചെയ്തത്.
റെജി കേച്ചേരിയുടെ കഷ്ടപ്പാടും പ്രസ്ഥാനത്തിന് വേണ്ടിയുള്ള ആത്മാർത്ഥതയും ജോലിയുടെയും വീട്ടിലെയും ഉത്തരവാദിത്തിനിടയിൽ പ്രസ്ഥാനത്തിനുവേണ്ടി രാപ്പകൽ അധ്വാനിക്കുന്നതിനെ യുഡിഎഫ് നേതാക്കൾ അഭിനന്ദിച്ചു. യുഡിഎഫ് ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിട്ടതതിൽ ചക്കിട്ടപാറ യുഡിഎഫ് കമ്മിറ്റിയെ യുഡിഎഫ് നേതാക്കൾ അഭിനന്ദിച്ചു.
ചക്കിട്ടപാറ പഞ്ചായത്തിൽ 20 വർഷങ്ങൾക്കു ശേഷം യുഡിഎഫ് അധികാരത്തിൽ
16 വാർഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 09 വാർഡുകൾ യുഡിഎഫ് നേടിയപ്പോൾ 07 വാർഡുകൾ എൽഡിഎഫ് നേടി
പേര് , പാർട്ടി, ലഭിച്ച വോട്ട്
വാർഡ് 1 പന്നിക്കോട്ടൂർ
സ്വാതി മിഥുൻ (സി.പി.ഐ.എം.) 440
നിഷ ഷിജു കല്ലുങ്കൽ ( കോൺഗ്രസ്) 437
രജില സി (ബി.ജെ.പി) 40
വാർഡ് 2 ചെമ്പനോട
ജിൻസി മനോജ് (കോൺഗ്രസ്) 339
സെമിലി (സ്വതന്ത്ര) 282
മിനി സിബിച്ചൻ (സി.പി.ഐ.എം.) 92
വാർഡ് 3 കുറത്തിപ്പാറ
ജിനീഷ് കല്ലുംപുറത്ത് (ജിക്കു ) (കോൺഗ്രസ്) 552
ലിബു തോമസ് (സി.പി.ഐ.എം.) 258
സബിൽ (ബി.ജെ.പി) 63
തോമസ് (സ്വതന്ത്ര) 22
വാർഡ് 4 പൂഴിത്തോട്
മോളി ആയിത്തമറ്റം (കോൺഗ്രസ്) 450
അൽഫോൻസ (സി.പി.ഐ.എം.) 309
മോളി കരിമാന്താത്തിൽ (സ്വതന്ത്ര) 6
മോളി പുരയിടത്തിൽ (സ്വതന്ത്ര) 2
വാർഡ് 5 ചെങ്കോട്ടക്കൊല്ലി
സുരാജൻ. പി.സി (സി.പി.ഐ.എം.) 333
മണി പാട്ടാളി (കോൺഗ്രസ്)255
സതീഷ് (ബി.ജെ.പി) 8
വാർഡ് 6 ഇലങ്ങാട്
ജിതേഷ് മുതുകാട് (കോൺഗ്രസ്) 527
വർഗീസ് (ഷാജു) കോലത്തുവീട്ടിൽ (ആർജെഡി) 518
ജിതേഷ് കുറ്റിലാട്ട് (മുതുകാട്) (സ്വതന്ത്ര) 53
രനീഷ് (ബി.ജെ.പി) 18
വാർഡ് 7 മുതുകാട്
ബിന്ദു വത്സൻ (സി.പി.ഐ.എം.) 425
ഷീന റോബിൻ (കോൺഗ്രസ്) 248
വനജ (ബി.ജെ.പി) 31
വാർഡ് 8 പ്ലാൻ്റേഷൻ
K K ഷീബ (സി.പി. ഐ.എം) 377
രഞ്ജിനി സുനിൽ ( കോൺഗ്രസ്) 293
വാർഡ് 9 നരിനട
ജോസ് ചെറുവള്ളിൽ ( കോൺഗ്രസ്) 446
ബിന്ദു സജി (സി.പി. ഐ.എം) 431
ശിവദാസൻ (ബി.ജെ.പി) 24
വാർഡ് 10 അണ്ണകുട്ടൻചാൽ
വത്സ. വി. കെ (സി.പി.ഐ) 459
നുസ്രത്ത് ടീച്ചർ ( മുസ്ലിം ലീഗ്) 367
ബിന്ദു (ബി.ജെ.പി) 28
വാർഡ് 11 പെരുവണ്ണാമൂഴി
രതീഷ് ( ഗിരീഷ് കോമച്ചംകണ്ടി) (കോൺഗ്രസ്) 450
ബോബി ഓസ്റ്റിൻ ( കേരള കോൺഗ്രസ് എം) 448
ഗിരീഷ് ( സ്വതന്ത്ര) 59
സിബി (ബി.ജെ.പി) 19
വാർഡ് 12 ചക്കിട്ടപാറ
ബിന്ദു ബാലകൃഷ്ണൻ ( കോൺഗ്രസ്) 525
നിത ഹരിലാൽ (സി.പി.ഐ.എം.) 325
ജലജ (ബി.ജെ.പി) 44
ജിജി ടി കെ 41
ബിന്ദു 10
വാർഡ് 13 കുളത്ത് വയൽ
മൊയ്‌തി കോടേരി (കോൺഗ്രസ്) 487
ജലീൽ, എൻ. എ (സ്വതന്ത്ര) 468
ജോസ് (ബി.ജെ.പി) 19
വാർഡ് 14 താന്നിയോട്
ബാബു പള്ളിക്കുടം ( കോൺഗ്രസ് ) 486
സുലൈമാൻ പ്ലാക്കൽ (സി.പി.ഐ.എം.) 474
സന്തോഷ് (ബി.ജെ.പി) 36
വാർഡ് 15 മുടിയൻചാൽ
സുജാത മനയ്ക്കൽ (സി.പി.ഐ.എം.) 515
എലിസബത്ത് പി ജെ (ലിൻറ്റ) (കോൺഗ്രസ്) 330
സുജാത (ബി.ജെ.പി) 51
വാർഡ് 16
താഴത്ത് വയൽ
എ. ജി. ദാസ്കരൻ (സി.പി.ഐ.എം.) 484
ജെയിംസ് മാത്യു (കോൺഗ്രസ്) 461
അനുപ് (ബി.ജെ.പി) 35

Comments
Post a Comment