നരിനടയിൽ നിന്ന് വൻ വ്യാജമദ്യ ശേഖരം പിടികൂടി. 1050 ലിറ്റർ വാഷ് പേരാമ്പ്ര എക്സൈസ് നരിനടയിൽ നിന്ന് പിടികൂടി
ചക്കിട്ടപാറ: ഇലക്ഷൻ-ക്രിസ്മസ്-ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പേരാമ്പ്ര എക്സൈസ് സർക്കിൾ പാർട്ടി നരിനട ഭാഗങ്ങളിൽ നടത്തിയ വ്യാപക റെയ്ഡിൽ വൻതോതിൽ വാഷ് പിടികൂടി (ഇന്ന്) പകൽ 2.30 മണിക്ക് ചക്കിട്ടപാറ വില്ലേജിലെ നരിനടയിൽ പെരുവണ്ണാമൂഴി ഡാം റിസർവോയറിന്റെ തെക്ക് പടിഞ്ഞാറ് മാറിയുള്ള കൈതക്കാടുകൾക്ക് സമീപം ഉടമസ്ഥനില്ലാത്ത നിലയിൽ 5 ബാരലുകളിലായി മണ്ണിനടിയിൽ സൂക്ഷിച്ച 1050 ലിറ്റർ വാഷ് പിടി കൂടി.
പിടിച്ചെടുത്തത് അളവ്അഞ്ച് ബാരലുകളിലായി സൂക്ഷിച്ചിരുന്ന 1050 ലിറ്റർ വാഷ്. കണ്ടെത്തിയ വാഷ് എക്സൈസ് സംഘം കസ്റ്റഡിയിലെടുക്കുകയും സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.
പേരാമ്പ്ര എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഷാജി.സി.പി യുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. പാർട്ടിയിൽ പ്രിവന്റിവ് ഓഫീസർ നൈജീഷ്. ടി, പ്രിവെന്റിവ് ഓഫീസർ (ഗ്രേഡ്) ബേബി.പി.ജെ, സിവിൽ എക്‌സൈസ് ഓഫീസർ വിചിത്രൻ.സി.എം, സി ഇ ഒ ഡ്രൈവർ ദിനേശ്.സി എന്നിവരും പങ്കെടുത്തു.



Comments
Post a Comment