'രാജേട്ടാ... കുട്ടികൾ വന്നിരിക്കുന്നു'; പ്രിയപ്പെട്ട ഡ്രൈവർ ചേട്ടനെ അവസാനമായി കാണാൻ കുട്ടികളെത്തി.
തൃശൂർ : തൃശൂർ പാലുവായ് സെൻ്റ് ആൻ്റണീസ് യു.പി. സ്‌കൂളിലെ ബസ് ഡ്രൈവർ കുട്ടികളുമായി പോകുന്നതിനിടെ കുഴഞ്ഞു വീണു. ശാരീരിക അസ്വാസ്‌ഥ്യം തോന്നിയ ഉടനെ ബസ് വഴിയരികിൽ നിർത്തി. പിന്നാലെ, കുഴഞ്ഞു വീണു. നാട്ടുകാർ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കുട്ടികളോട് സൗമ്യമായി പെരുമാറിയിരുന്ന ഡ്രൈവർ രാജൻ ഏറെ പ്രിയങ്കരനായിരുന്നു. ചക്കംകണ്ട സ്വദേശിയാണ്. അൻപത്തിയഞ്ചു വയസായിരുന്നു. മക്കളില്ലായിരുന്നു. കുട്ടികളെ ജീവനുതുല്യം സ്നേഹിച്ചിരുന്ന ഡ്രൈവറായിരുന്നു രാജൻ. ബസ് യാത്രയ്ക്കിടെ മധുരവും ഐസ്ക്രീമും നൽകിയിരുന്ന പ്രിയപ്പെട്ട ഡ്രൈവർ.
ആശുപത്രിയിൽ നിന്ന് മൃതദേഹം വീട്ടിൽ എത്തിച്ചപ്പോൾ ഒരുനോക്കു കാണാൻ കുട്ടികളും എത്തി. കുട്ടികളെ സ്‌കൂളിൽ വിട്ട ശേഷം ഓട്ടോറിക്ഷ ഡ്രൈവറായി ജോലി നോക്കിയിരുന്നു. ഭാര്യ രമണി. അമ്മ: തങ്കമ്മ. ആറു വർഷമായി ഇതേസ്കൂളിലെ ഡ്രൈവറായിരുന്നു രാജൻ.

Comments
Post a Comment