പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളെ പരിചയപെടുത്തുന്നു





ബാബു പള്ളിക്കൂടം @ ചക്കിട്ടപാറ പഞ്ചായത്ത് 14-ാം വാർഡ് യുഡിഎഫ് സ്ഥാനാർഥി


ചക്കിട്ടപാറ:  ബാബു പള്ളിക്കൂടം ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് യുഡിഎഫ് സ്ഥാനാർഥി. യുഡിഎഫ് സ്ഥാനാർഥി ലിസ്റ്റിലെ ജനപ്രിയനായ സാരഥി. കർമ്മംകൊണ്ട് ജനപ്രിയനായ ജനകീയ നായകൻ പൊതുജനപ്രിയൻ ആതുര ശുശ്രൂഷരംഗത്ത് കർമ്മനിരതൻ രാഷ്ട്രീയത്തിനും അപ്പുറം ജനങ്ങളുമായി വലിയ സൗഹൃദബന്ധം സാധാരണക്കാരുടെ പ്രശ്നങ്ങളിൽ അവർക്കൊപ്പം ചേർന്ന് പരിഹാരം ഉണ്ടാക്കുന്നതിൽ മുൻപന്തിയിൽ സാധാരണക്കാരിൽ സാധാരണക്കാരായ ജനങ്ങളോടൊപ്പം ചേർന്ന് ജീവിക്കുന്ന ബാബു പള്ളിക്കൂടം. കലാകായിക സാംസ്കാരിക പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നു. ജനപ്രിയൻ സംഘാടന വികവ് നേതൃപാടവം 24 മണിക്കൂറും തനിക്ക് ചുറ്റുമുള്ള ഏതു പ്രശ്നത്തിനും ഒരു വിളിപ്പാടകലെ വികസനത്തിൽ പിന്നോട്ട് നിൽക്കുന്ന പതിനാലാം വാർഡിലെ ജനങ്ങളുടെ പൊതുവായ പ്രശ്നങ്ങൾക്കും വ്യക്തിപരമായ പ്രശ്നങ്ങളിലും തന്നാൽ കഴിയും വിധം പരിഹാരമുണ്ടാക്കാൻ ശ്രമിക്കും വാർഡിലെ പൊതുവായ വികസന പ്രശ്നങ്ങളിൽ ജനങ്ങൾക്കൊപ്പം നിന്ന് പരിഹാരത്തിനായി ശ്രമിക്കും..

ബാബു പള്ളിക്കൂടം പറയുന്നു👇🏻👇🏻👇🏻👇🏻👇🏻👇🏻

 "കർഷകരും കർഷക തൊഴിലാളികളും കാർഷികേതര തൊഴിലാളികളും സാധാരണക്കാരിൽ സാധാരണക്കാരും തിങ്ങി നിറഞ്ഞുനിൽക്കുന്ന എന്റെ വാർഡിലെ ആളുകളുടെ ഏതു പ്രശ്നത്തിനും നിങ്ങൾക്കൊപ്പം ഞാൻ ഉണ്ടാകും. പ്രത്യേകിച്ച് പുതിയ തലമുറയ്ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുകയും അവരോടൊപ്പം ചേർന്ന് പ്രവർത്തിക്കുകയും ചെയ്യും.  സാധാരണക്കാരായ ജനങ്ങളുടെ പ്രശ്നങ്ങൾ പൊതുവേദിയിൽ അവതരിപ്പിക്കുകയും ശ്രദ്ധയിൽ പെടുത്തുകയും ചെയ്യും.   വാർഡിലെ സാധാരണക്കാരുടെ ജീവിത പ്രശ്നങ്ങളിൽ പ്രശ്നങ്ങളിൽ അവർക്കൊപ്പം അവരിൽ ഒരാളായി പ്രവർത്തിക്കും. കഴിഞ്ഞ കുറെ നാളുകളായി വികസനത്തിൽ പിന്നോട്ട് നിൽക്കുന്ന പതിനാലാം വാർഡിനെ വികസന പാതയിൽ എത്തിക്കും. കഴിഞ്ഞ 20 വർഷമായി സ്വജന പക്ഷപാതവും അഴിമതിയും വികസന മുരടിപ്പും ഉള്ള ചക്കിട്ടപാറ ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിന ജനങ്ങളുടെ പഞ്ചായത്ത് ആക്കി മാറ്റാൻ ഞാനും കൂടെയുണ്ടാവും" 

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി