വിസ തട്ടിപ്പ്: കൂരാച്ചുണ്ടിൽ വീടിനു മുമ്പിൽ സമരം
✒️ ജോബി മാത്യു
കൂരാച്ചുണ്ട് : വിസ തട്ടിപ്പ് കേസിൽ അറസ്റ്റിലായ പ്രതിയുടെ വീട്ടിനു മുമ്പിൽ ഇരകളുടെ സമരം. കൂരാച്ചുണ്ട് സ്വദേശി ആൽബിൻ്റെ വീടിന് മുന്നിൽ ആണ് പണം നഷ്‌ടപ്പെട്ടവരുടെ ആക്ഷൻ കൗൺസിൽ നേതൃത്വത്തിൽ ധർണ സംഘടിപ്പിച്ചത്.
ഏജൻസിയായി പ്രവർത്തിച്ച കൂരാച്ചുണ്ട് സ്വദേശി ആൽബിൻ്റെ വീടിനു മുൻപിൽ കണ്ണൂർ, വയനാട്, എറണാകുളം സ്വദേശികളായ യുവതികൾ കുത്തിയിരിപ്പ് നടത്തി. നഴ്സുമാരായ മൂന്ന് പേരിൽ നിന്നു 31 ലക്ഷം രൂപയും സർട്ടിഫിക്കറ്റുകളും യുവാവ് കൈപ്പറ്റിയെന്നാണു പരാതി. വിദേശത്ത് പോകാനായി നിലവിലെ ജോലി രാജിവച്ച് ജീവിതം പ്രതിസന്ധിയിലായെന്നും യുവതികൾ പറഞ്ഞു
അഞ്ഞൂറിലധികം ഉദ്യോഗാർഥികളെ 3ലക്ഷം മുതൽ 30 ലക്ഷം വരെ വാങ്ങി ജോലി നൽകാതെ കബളിപ്പിച്ച സംഭവത്തിലാണ് ധർണ സംഘടിപ്പിച്ചത്. ആക്ഷൻ കൗൺസിൽ ചെയർമാൻ ടൈറ്റസ് കണ്ണൂർ ഉദ്ഘാടനം ചെയ്തു.

Comments
Post a Comment