വേർപിരിഞ്ഞെങ്കിലും ആ മൃതദേഹത്തെ കൈവിട്ടില്ല, ഇതാണ് ഒരു പെണ്ണിന്റെ മനസ്'; വൈറൽ കുറിപ്പ്
യുഎഇയിലെ സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച മറ്റൊരു കുറിപ്പുകൂടി വായനക്കാരുടെ കണ്ണുകളെ ഈറനണിയിച്ചിരിക്കുകയാണ്. ഭാര്യയുമായി വേർപിരിഞ്ഞ് കഴിഞ്ഞ ഒരു മനുഷ്യൻ മരിച്ചു. അദ്ദേഹത്തിന്റെ ഭൗതിക ശരീരം നാട്ടിലെത്തിക്കാൻ എല്ലാ സഹായവും ചെയ്തത് മുൻ ഭാര്യയാണെന്ന് പറയുകയാണ് അഷ്റഫ് തന്റെ കുറിപ്പിൽ. വേർപിരിഞ്ഞെങ്കിലും ഇരുവരും മറ്റൊരു വിവാഹം കഴിച്ചിരുന്നില്ല. മയ്യത്ത് നാട്ടിലെത്തിക്കാനുള്ള എല്ലാ ഏർപ്പാടുകളും ചെയ്യാനെത്തിയ ആ സ്ത്രീയിൽ യാതൊരും വെറുപ്പോ വിദ്വേഷമോ കാണാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറയുന്നു. ഇതാണ് ഇതാണ് ഒരു പെണ്ണിന്റെ മനസെന്നും അദ്ദേഹം കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.
അഷ്റഫ് താമരശ്ശേരിയുടെ പോസ്റ്റിന്റെ പൂർണ രൂപം:
ഇക്കഴിഞ്ഞ ദിവസം നാട്ടിലേക്ക് കയറ്റിവിട്ട ഒരു മൃതദേഹത്തിൻ്റെ അവസ്ഥ ആരെയും ഒന്ന് ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. ഇദ്ദേഹം ഭാര്യയുമായി വേർപിരിഞ്ഞു കഴിയുകയായിരുന്നു, വേറെ വിവാഹം കഴിച്ചതുമില്ല. ഇതുപോലെതന്നെ ഇദ്ദേഹത്തിൽനിന്നും വേർപിരിഞ്ഞ് കഴിഞ്ഞിരുന്ന ഭാര്യയും വേറെ വിവാഹം കഴിച്ചതുമില്ല. ഇദ്ദേഹത്തിൻ്റെ മരണവാർത്ത അറിഞ്ഞയുടനെ അദ്ദേഹത്തോട് യാതൊരു വെറുപ്പോ വിദ്വേഷമോ ഒന്നും കാണിക്കാതെ ആ മയ്യിത്ത് നാട്ടിലെത്തിക്കുവാനുള്ള എല്ലാ ഏർപ്പാടുകളും ആ സ്ത്രീ ചെയ്തു.ഭർത്താവിൽ നിന്നും വേർപിരിഞ്ഞു നിന്നതാണെങ്കിൽകൂടി ഭർത്താവിനോടുള്ള കടമകൾ ആ സ്ത്രീ നിർവഹിച്ചു. അതാണ് ഒരു പെണ്ണിന്റ മനസ്സ്.

Comments
Post a Comment