ചക്കിട്ടപാറയിൽ വാരിക്കുഴിക്കെതിരെ പ്രതികരിച്ച് സ്ഥാനാർത്ഥി രാജൻ വർക്കിയുടെ വേറിട്ട പ്രചരണം

 



ചക്കിട്ടപ്പാറ:  ചക്കിട്ടപ്പാറ ടൗണിലെ വാരിക്കുഴിക്കെതിരെ പ്രതികരിച്ച് സ്ഥാനാർത്ഥിയുടെ വേറിട്ട പ്രചരണത്തിന് തുടക്കമായി. ഗ്രാമപഞ്ചായത്തിലെ വാർഡ് പതിനൊന്നിൽ മത്സരിക്കുന്ന കേരളാ കോൺഗ്രസ് (ജേക്കബ്) കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി രാജൻ വർക്കിയുടെ പ്രചരണമാണ് വോട്ടർമാരുടെ ശ്രദ്ധയാകർഷിച്ചത്.


മലയോര ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി ചക്കിട്ടപാറ ടൗണിൽ പതിനൊന്നാം വാർഡിൻ്റെ ഭാഗമായ രണ്ട് കടകൾക്കു മുന്നിൽ ഇവർക്കും പൊതു ജനങ്ങൾക്കും ശല്യമുണ്ടാക്കി നാല് മാസം മുമ്പ് വലിയ ഗർത്തങ്ങൾ ഉണ്ടാക്കുകയുണ്ടായി. ഇത് എന്തിനാണെന്നും ആരാണെന്നും ചോദിക്കുന്ന പ്ലക്കാർഡ് കഴുത്തിൽ തൂക്കി 2 ഭാഗത്തും സ്ഥാനാർത്ഥി മൗനം പാലിച്ച് നിന്നു. ഇത് ഒന്നൊന്നര ചോദ്യമാണെന്ന ഉത്തരം വോട്ടർമാരിൽ ചിലർ അഭിപ്രായപ്പെടുകയുണ്ടായി.

ഒരു വോട്ട് പോലും ലഭിക്കുകയില്ലെന്ന് മറ്റു ചിലർ ഉരുവിട്ടു. ഒന്നിനു പകരം 2 വോട്ട് കിട്ടിയാൽ രാജൻ വർക്കി വിജയിച്ചെന്ന അഭിപ്രായവും ഒപ്പം ഉയർന്നു. ചക്കിട്ടപാറ ഹൈവേ ടൗണിൽ മലയോര നിർമ്മിക്കുമ്പോൾ റോഡിൻ്റെ വീതി നിയമാനുസൃതം കൃത്യമായി നിർണയിക്കണമെന്ന് കടയുടമകൾ പറഞ്ഞിരുന്നു.

അതിനു ശേഷമാണ് ആരുടേയോ നിർദ്ദേശപ്രകാരം ഇവരുടെ ഷോപ്പിനു മുമ്പിൽ ജനങ്ങളുടെ പോക്കു വരവിനു ക്ലേശമുണ്ടാക്കി ആഴമുള്ള കുഴിയുണ്ടാക്കിയത്. ചക്കിട്ടപാറ ടൗണിന്റെ ഹൃദയ ഭാഗത്താണ് ഒരു ഗർത്തം. വാഹനങ്ങൾക്കും ആളുകൾക്കും കടന്നു പോകാൻ ഇവിടെ ബുദ്ധിമുട്ടാണ്. 

നാടിന്റെ വികസനം സുഗമമായി നടക്കണമെന്ന അഭിപ്രായമുള്ള വ്യാപാരി വ്യവസായി ഏകോപന സമിതി ചക്കിട്ടപാറ യൂണിറ്റ് പ്രസിഡൻ്റ് കാരിത്തടത്തിൽ ബെന്നി സെബാസ്റ്റ്യൻ്റെ തുണി ഷോപ്പിന്റെ മുന്നിലാണ് ഒരു ഗർത്ത മുള്ളത്. ടൗണിലെ രണ്ടു കുഴികളും കടക്കാർക്കും നാട്ടുകാർക്കും ഒരു പോലെ പ്രശ്നമുണ്ടാക്കുന്നു.


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി