കക്കയത്ത് വിനോദ സഞ്ചാരികളോട് ടാക്സി വാഹനങ്ങൾ അമിത ചാർജ് ഈടാക്കുന്നെന്ന് പരാതി
✒️ ജോബി മാത്യു
കൂരാച്ചുണ്ട് . കക്കയം ടൗണിൽ നിന്നും ഡാം സൈറ്റിലേക്ക് സർ വീസ് നടത്തുന്ന ടാക്സി വാഹനങ്ങൾ വിനോദ സഞ്ചാരികളിൽ നിന്നും അമിത ചാർജ് ഈടാക്കുന്നതായി പരാതി.
കക്കയം ടൗണിൽ എത്തുന്ന ടൂ റിസ്റ്റുകളോടു റോഡ് മോശമാ ണെന്നു പറഞ്ഞു വരുന്ന വാഹ നങ്ങൾ കക്കയത്ത് നിർത്തിയിട്ടാണു സ്പെഷൽ ടാക്സി വാഹന ങ്ങളിൽ ഡാം സൈറ്റിലേക്ക്എത്തുന്നത്.
ട്രാവലർ, മിനി ബസ് ഉൾപ്പെടെ കക്കയം ഡാം സൈറ്റ് വരെ റോ ഡിൽ സർവീസ് നടത്താൻ പ്രശ്‌നമില്ല. ടൂറിസ്റ്റുകളെ തെറ്റി ദ്ധരിപ്പിക്കുകയാണെന്നും അമിത ചാർജ് ഈടാക്കുന്നതുമായാണ് ആക്ഷേപം. നിയമപ്രകാരമുള്ള ചാർജ് ഈടാക്കാൻ പൊലീസ്, മോട്ടർ വാഹന വകുപ്പ് അധിക്യതർ നടപടി സ്വീകരിക്കണമെന്നാ ണ് ആവശ്യമുയരുന്നത്.

Comments
Post a Comment